Latest News

സുന്നികളുടെ ഗ്രൂപ്പ് തര്‍ക്കം; മസ്ജിദുകളില്‍ ആരാധന മുടങ്ങുന്നത് പതിവാകുന്നു, വിശ്വാസികളില്‍ പ്രതിഷേധം ഉയരുന്നു.

കൊണ്ടോട്ടി:[www.malabarflash.com] എ.പി- ഇ.കെ. സുന്നികളുടെ ഗ്രൂപ്പ് തര്‍ക്കം മൂലം മസ്ജിദുകളില്‍ ആരാധന മുടങ്ങുന്നത് പതിവാകുന്നു. വര്‍ഷങ്ങളായി നാട്ടിലെ വിശ്വാസികള്‍ ഐക്യത്തോടെ നടത്തുന്ന കേരളത്തിലെ നിരവധി മസ്ജിദുകളും സ്ഥാപനങ്ങളുമാണ് സുന്നികളുടെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് അടച്ചു പൂട്ടേണ്ടി വന്നത്.

പ്രമുഖ പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കുന്ന ഇരുവിഭാഗത്തിന്റെയും സംഘടനാ പ്രവര്‍ത്തകര്‍ അധികാരം പിടിച്ചെടുക്കാന്‍ പവിത്രമായ മസ്ജിദുകളില്‍ ഗുണ്ടായിസം കളിക്കുന്നതിനെതിരെ ഇതിനകം വിശ്വാസികളുടെ കടുത്ത പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനുളളില്‍ മലബാറിലെ നാലോളം മസ്ജിദുകളാണ് പോലീസ് ഇടപ്പെട്ട് അടച്ചു പൂട്ടിയത്. ഏററവും അവസാനമായി കഴിഞ്ഞ ദിവസം കരിപ്പൂര്‍ ആഞ്ചിറക്കല്‍ ജുമുഅ മസ്ജിദാണ് സുന്നീ ഗ്രൂപ്പുകാര്‍ ഭീകരാന്തരിക്ഷം സുഷ്ടിച്ചത് മൂലം പോലീസ് പൂട്ടിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അധികാര തര്‍ക്കം നിലനില്‍ക്കുന്ന ആഞ്ചിക്കല്‍ ജുമാമസ്ജിദുമായി ബന്ധപ്പെട്ട കേസ് തീരും വരെ പള്ളിയുടെ സുഗമമായ നടത്തിപ്പിനായി കഴിഞ്ഞ ദിവസം കൊണ്ടോട്ടി സി ഐ യോഗം വിളിച്ചിരുന്നു. എന്നാല്‍ ഇരു വിഭാഗങ്ങളുടെയും പിടിവാശികാരണം യോഗം പ്രഹസനമായി.

തുടര്‍ന്ന് പള്ളിയിലെത്തിയ ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടിയില്‍ നിന്നും കരിപ്പൂരില്‍ നിന്നും കൂടുതല്‍ പോലീസെത്തി വിശ്വാസികളെ ലാത്തിവീശി ഓടിച്ചു. പള്ളി പൂട്ടിയ പോലീസ് പള്ളിയിലേക്കുള്ള വഴിയില്‍ നിലയുറപ്പിച്ചു. പള്ളിയിലേക്ക് ആരേയും കടത്തിവിട്ടില്ല. ഇതോടെ പള്ളിയില്‍ ബാങ്കും നിസ്‌കാരവും നിലച്ചിരിക്കയാണ്.

വിശ്വാസികളുടെ ആരാധന സ്വതന്ത്ര്യം ഗുണ്ടായിസത്തിലൂടെ തടയുന്ന ഗ്രൂപ്പുകളികള്‍ക്ക് വിരാമമുണ്ടാക്കാതെ പ്രമുഖ പണ്ഡിതരെല്ലാം മൗനം നടിക്കുന്നതിനെതിരെ സമുദായത്തില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.