കാസര്‍കോട്:[www.malabarflash.com] ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍പെട്ട അഞ്ച് മണ്ഡലങ്ങളിലും നല്‍കുവാന്‍ പ്രഖ്യാപിച്ച വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയലിസിസ് ചെയ്യുവാന്‍ വേണ്ടിയുള്ള ഫണ്ട് വിതരണോദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ തൃക്കരിപ്പൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് വി.കെ.പി ഹമീദലിക്ക് കൈമാറി നിര്‍വ്വഹിച്ചു.
തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഇ.എ ബക്കര്‍, യു.എ.ഇ. കെ.എം.സി.സി വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ബി.കെ ബാവ, ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ എം.എസി കുഞ്ഞബ്ദുല്ല ഹാജി, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട്, ഹസൈനാര്‍ ആമു ഹാജി, ഒ.ടി അഹമ്മദ് ഹാജി, പി.കെ.സി അബ്ദുല്ല, എം.ടി ഷഫീക് മാവിലാടം സംസാരിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment