Latest News

കെഎസ്ടിപി സംസ്ഥാന തീരദേശ പാത: മുറിച്ചിട്ട മരത്തടികള്‍ ദുരിതമാകുന്നു

ഉദുമ[www.malabarflash.com]: കെഎസ്ടിപി സംസ്ഥാന തീരദേശ പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുറിച്ച് നീക്കുന്ന വന്‍ വൃക്ഷത്തടികളും മരച്ചില്ലകളും അലസമായി റോഡിന് ഇരുവശവും കൂട്ടിയിട്ടിരിക്കുന്നത് കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ദുരിതം നല്‍കുകയാണ്.

ഉദുമ, പളളം, പാലക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ വെട്ടിയിട്ട മരത്തടികളും ചില്ലകളും മഴക്കാലമായതോടെ ജീര്‍ണ്ണിച്ച് കൊതുകിനും ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്.

പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് ജനങ്ങള്‍ പൊറുതിമുട്ടുന്ന സമയത്താണ് അധികൃതര്‍ ഇത് കണ്ടില്ലെന്നും നടിക്കുന്നത്. കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെയുള്ള തീരദേശ ഹൈവേ നിര്‍മ്മാണം മൂന്ന് വര്‍ഷമായും പൂര്‍ത്തിയാകാതെ ജനങ്ങള്‍ക്ക് ഏറെ ദുരിതം നല്‍കി ഇന്നും തുടരുകയാണ്.

ഓവുചാല്‍ നിര്‍മ്മാണത്തിനായി ആഴത്തില്‍ കുഴിയെടുത്തത് ഇരുവശവുമുള്ള മുഴുവന്‍ തണല്‍മരങ്ങളുടെയും തായ് വേരുകള്‍ ഒരു വശത്ത് നിന്നും പൂര്‍ണ്ണമായും മുറിച്ച് നീക്കിയിരുന്നു. ഇങ്ങനെ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങളാണ് സോഷ്യല്‍ ഫോറസ്ട്രിയുടെ അനുമതിയോടെ മുറിച്ച് മാറ്റുന്നത്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.