തിരുവനന്തപുരം [www.malabarflash.com]: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രമേഹരോഗ നിര്‍ണ്ണയത്തിനായി ഡോക്ടര്‍ ഘടിപ്പിച്ച ചിപ്പ് വിവാദമായി. തിരുവനന്തപുരത്തെ പ്രമുഖ പ്രമേഹ രോഗ ചികിത്സാ വിദഗ്ധന്‍ ജ്യോതിദേവ് കോടിയേരിയുടെ വലതു കയ്യുടെ മുകളിലായി ഘടിപ്പിച്ച ചിപ്പാണ് വിവാദമായിരിക്കുന്നത്.
രക്തത്തിലെ പ്രമേഹത്തിന്റെ അളവ് രണ്ടാഴ്ചത്തേയ്ക്ക് നിരീക്ഷിക്കാനാണ് ഇത്തരത്തില്‍ ചിപ്പ് ഘടിപ്പിച്ചത്. കുളിക്കുമ്പോള്‍ ഈ ചിപ്പ് ഊരിപ്പോകാതിരിക്കാനായി കയ്യോട് ചേര്‍ത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഇത് ഒട്ടിച്ചിരുന്നു. ഇതാണ് പ്രമുഖ ടെലിവിഷന്‍ ചാനലിലെ ആക്ഷേപഹാസ്യ പരിപാടിയില്‍ മാന്ത്രിക ഏലസ്സായി മാറിയത്.
ഇതോടെ തന്നെ കാണാന്‍ വരുന്നവരെയൊക്കെ ചിപ്പ് കാണിക്കേണ്ട അവസ്ഥയാണ് കോടിയേരിയ്ക്കിപ്പോള്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment