ഉദുമ[www.malabarflash.com]: ഉപതെരഞ്ഞെടുപ്പിന്റെ ആവേശം ഏറ്റുവാങ്ങി ഉദുമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഉജ്വല വിജയത്തിന് പിന്നാലെ നടക്കുന്ന ജില്ലാപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍.
സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി കെ അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൊയ്തീന്‍കുഞ്ഞി കളനാട്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കൈപ്രുറത്ത് കൃഷ്ണന്‍ നമ്പ്യാര്‍, അഡ്വ. ദാമോദരന്‍, സുരേഷ് പുതിയടുത്ത്, ടി കൃഷ്ണന്‍, രാമചന്ദ്രന്‍ പെരിയ, എം എ ലത്തീഫ്, സുബൈര്‍ പടുപ്പ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പി കെ അബ്ദുല്‍ റഹ്മാന്‍ (ചെയര്‍മാന്‍), എം ഗൗരികുട്ടി, വി മോഹനന്‍, ജോസ്ഫ് വടകര, ഇസ്മയില്‍ ചെമ്മനാട്, ഹസൈനാര്‍ നുള്ളിപ്പാടി, കെ എം കെ റഷീദ് (വൈസ് ചെയര്‍മാന്‍), കെ വി കുഞ്ഞിരാമന്‍ (ജനറല്‍ കണ്‍വീനര്‍), ടി നാരായണന്‍, എം എ ലത്തീഫ്, കെ മണികണ്ഠന്‍, അമീര്‍ കോടി (ജോയിന്റ് കണ്‍വീനര്‍).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment