കാസര്‍കോട്:[www.malabarflash.com] ഐഎസ് ബന്ധം സംശയിക്കുന്ന കാണാതായ മലയാളികളില്‍ ഒരാള്‍ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ നിന്ന് കാണാതായ 17 പേരില്‍ ഒരാളായ പടന്നയിലെ ഡോ. ഇജാസിന്റെ ഭാര്യ റഫീല യാണ് വീട്ടുകാരുമായി ബന്ധപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ഇന്റര്‍നെറ്റ് ഫോണ്‍ മുഖാന്തിരമാണ് ഇവര്‍ വീട്ടുകാരെ വിളിച്ചത്. പടന്നയിലെ തന്റെ പിതാവുമായി സംസാരിച്ച റിഫൈല താന്‍ തീവ്രവാദിയായി പോയതല്ലെന്നും ജോലി തേടിയാണ് രാജ്യം വിട്ടതെന്നും അറിയിച്ചു.
ജോലി ശരിയായെന്നും താമസ സൗകര്യങ്ങള്‍ ശരിയാക്കുന്നു എന്നുമാണ് റഫീല ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ എവിടെയാണെന്നോ എവിടെ നിന്നാണ് വിളിക്കുന്നതെന്നോ റഫീല അറിയിച്ചില്ല. മകള്‍ വിളിച്ച കാര്യം ബന്ധുക്കള്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. റഫീല ഇന്റര്‍നെറ്റ് ഉപയോഗിച്ച് വിളിച്ചതായതിനാല്‍ ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍.
കേരളത്തില്‍ നിന്ന് ആകെ 21 പേരെ കാണാതായെന്നാണ് പരാതി ലഭിച്ചിട്ടുള്ളത്. കാസര്‍കോട് നിന്ന് 17 പേരും പാലക്കാട് നിന്ന് നാലുപേരുമാണ് കാണാതായത്. ഇവര്‍ ഐഎസ് ക്യാമ്പില്‍ എത്തി എന്ന് സ്ഥിരീകരിച്ചിട്ടില്ല. വിഷയം എന്‍.ഐ.എയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment