പുരുഷന്മാരുടെ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ജോസഫിന്റെ കൂടെ ഭാര്യ റോസമ്മയാണ് സഹായത്തിനു ഉണ്ടായിരുന്നത്. പുലര്‍ച്ചെ ഏഴുന്നേറ്റ ജോസഫ് പുറത്തേക്കു പോയി വരാമെന്നു പറഞ്ഞാണ് വാര്‍ഡില്‍ നിന്നും ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെതുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയില്‍ മോര്‍ച്ചറിക്കു സമീപത്തെ മരത്തില്‍ ഉടുമുണ്ടില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രോഗത്തിലുള്ള വിഷമമാണ് ആത്മഹത്യയ്‌ക്കു കാരണമെന്നു സംശയിക്കുന്നു. തൊണ്ടവേദന വിട്ടുമാറാത്തതിനു കാരണം ഡിഫ്‌ത്തീരിയാ രോഗമാണോ എന്ന സംശയം ജോസഫിനെ അലട്ടിയിരുന്നതായി സംശയിക്കുന്നു. ഹൊസ്‌ദുര്‍ഗ് പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment