കോഴിക്കോട്:[www.malabarflash.com] ഗര്‍ഭിണിയായി വീട്ടില്‍ പോയതോടെ ഉപേക്ഷിച്ച മട്ടായി. വീണ്ടും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അതോടെ മുന്‍ഭാര്യ വഴിയാധാരമായി. മറ്റൊരു വഴിയും കാണാതെ അവള്‍ ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ കുത്തിയിരുപ്പു സമരം നടത്തി.
ഇടിയങ്കര കുത്തുകല്ലില്‍ അഫ്‌സാനയുടേതാണ് ഈ ദുര്‍ഗതി. അഫ്‌സാനയുടെ സംരക്ഷണവും ചെലവും നല്‍കണമെന്ന് കോടതിവിധി നിലനില്‍ക്കെയാണ് ചെലവിനായി വീട്ടുപടിക്കല്‍ സമരം ചെയ്യേണ്ടി വന്നത്. 2013 ലായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം പിന്നീട് ഗര്‍ഭിണിയായ അഫ്‌സാനയെ വീട്ടില്‍ കൊണ്ടാക്കുകയും കുഞ്ഞുണ്ടായിട്ടുപോലും തിരിഞ്ഞു നോക്കാതിരിക്കുകയുമായിരുന്നു.
പിന്നീട് കുഞ്ഞുമായി അര്‍ഷാദിന്റെ വീട്ടിലെത്തിയെങ്കിലും സ്വീകരിച്ചില്ല. ഗാര്‍ഹിക പീഡന കേസില്‍ 3000 രൂപ ഭര്‍ത്താവ് നല്‍കണമെന്ന് വിധിയാവുകയായിരുന്നു. എന്നാല്‍ ഇതു നല്‍കാതെ 40,000 ത്തിലധികം ആയിട്ടുണ്ടിപ്പോള്‍. മാത്രവുമല്ല വിവാഹ ബന്ധം വേര്‍പ്പെടുത്താതെ നാലുമാസം മുന്‍പ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

ഇപ്പോള്‍ അഞ്ചു ദിവസമായി കുഞ്ഞുമായി ഭര്‍ത്താവിന്റെ വീട്ടുവരാന്തയിലാണ് അഫ്‌സാന. പുനര്‍ജനി വനിതാ അഭിഭാഷക സംഘടനാ അഫ്‌സാനയുടെ നീതി ഉറപ്പാക്കാനായി രംഗത്തുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment