കുമ്പള[www.malabarflash.com]: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും 14 പവന്‍ സ്വര്‍ണ്ണവും 19,100 രൂപയും കവര്‍ന്നു. പ്രതിയെന്ന സംശയത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു . ബന്തിയോട്, പച്ചമ്പളയിലെ മുഹമ്മദ് അഷ്‌റഫിന്റെ വീട്ടിലാണ് കവര്‍ച്ച. രാവിലെ 11.30നു വീടുപൂട്ടി പുറത്തു പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. സംശയം തോന്നി വീട്ടിനകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണ്ണവും നഷ്‌ടപ്പെട്ട വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. പോലീസും വിരലടയാള വിദഗ്‌ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.ഇതിനു ശേഷമാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment