കുമ്പള [www.malabarflash.com]: വധുവിനെ ആവശ്യപ്പെട്ട് പത്രത്തില്‍ പരസ്യം നല്‍കി യുവതിയെ ലോഡ്‌ജില്‍ എത്തിച്ച് പീഡിപ്പിക്കുകയും മൂന്നര പവന്‍ മാലയുമായി മുങ്ങുകയും ചെയ്‌തുവെന്ന കേസിലെ പ്രതി സി.ഐയെ തള്ളിയിട്ട് രക്ഷപ്പെട്ടു. തുടര്‍ന്ന് വന്‍ പോലീസ് സംഘം ഒരു മണിക്കൂറോളം നേരം നടത്തിയ തെരച്ചിലിനൊടുവില്‍ കുറ്റിക്കാട്ടില്‍ നിന്നും പിടികൂടി. പ്രതിക്കെതിരെ പോലീസിനെ അക്രമിച്ചു രക്ഷപ്പെട്ടതിനു മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്‌തു.
ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ കുമ്പള പോലീസ് സ്റ്റേഷനിലാണ് സംഭവം. തളിപ്പറമ്പ് സ്വദേശിനിയായ 40 കാരിയെ ഹൊസങ്കടിയിലെ ലോഡ്‌ജില്‍ എത്തിച്ച് പീഡിപ്പിക്കുകയും സ്വര്‍ണ്ണവുമായി മുങ്ങുകയും ചെയ്‌ത പയ്യന്നൂര്‍, മാതമംഗലം, വെള്ളോറ, സ്വദേശിനിയും മാനന്തവാടി, നല്ലൂരില്‍ താമസക്കാരനുമായ ബിജു എന്ന ആന്റണി ബിജുവാണ് കുമ്പള സി.ഐ അബ്‌ദുല്‍ മുനീറിനെ തള്ളിയിട്ട് രക്ഷപ്പെട്ടത്. യുവതിയെ പീഡിപ്പിച്ച കേസില്‍ ബിജുവിനെ തെളിവെടുപ്പ് നടത്തിയശേഷം പോലീസ് സ്റ്റേഷനില്‍ എത്തിച്ചതായിരുന്നു. ജീപ്പില്‍ നിന്നു ഇറക്കി അകത്തേക്കു കൊണ്ടുപോകുന്നതിനിടയിലാണ് രക്ഷപ്പെട്ടതെന്നു പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് എസ്.ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തില്‍ കുമ്പള ടൗണും പരിസരവും അരിച്ചുപെറുക്കി. ഒരു മണിക്കൂറോളം നേരം നടത്തിയ തെരച്ചിലിനുശേഷമാണ് കുമ്പള മീന്‍മാര്‍ക്കറ്റിനു സമീപത്തെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരിക്കുകയായിരുന്ന പ്രതിയെ പിടികൂടിയത്.കഴിഞ്ഞ മാസം 30ന് ആണ് ഹൊസങ്കടിയിലെ ലോഡ്‌ജില്‍ വച്ച് യുവതി പീഡിപ്പിക്കപ്പെട്ടത്. ഈ സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ബിജുവിനെ മറ്റൊരു വഞ്ചനാകേസില്‍ കോഴിക്കോട്ട് അറസ്റ്റു ചെയ്‌തത്. ഹൊസങ്കടിയിലെ കേസില്‍ ഇയാളാണു പ്രതിയെന്നു വ്യക്തമായതോടെ കുമ്പള സി.ഐ പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയെ സമീപിക്കുകയായിരുന്നു. നാലു ദിവസത്തേക്കാണ് പ്രതിയെ കോടതി പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment