വിദ്യാനഗര്‍:[www.malabarflash.com] രാജ്യം ദിവസവും ഉണരുന്നത് ദലിത്-ആദിവാസി ന്യൂനപക്ഷ വേട്ടയുടേയും പീഡനങ്ങളുടേയും വാര്‍ത്തയിലൂടെയാണെന്നും വികസനത്തിന്റെ പേരിലല്ല മറിച്ച് പീഡനങ്ങളുടെ കഥയിലൂടെയാണ് രാജ്യത്തിന്റെ മോഡി ലോകമറിയുന്നതെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. സി ടി സുലൈമാന്‍ പറഞ്ഞു.
രാജ്യത്ത് നടക്കുന്ന ദലിതുകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്നപ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറിമാരായ ഖാദര്‍ അറഫ, മുഹമ്മദ് പാക്യാര, ഖജാഞ്ചി ഇക്ബാല്‍ ഹൊസങ്കടി, അബ്ദുല്ല എരിയാല്‍, അന്‍സാര്‍ ഹൊസങ്കടി, സക്കരിയ്യ ഉളിയത്തടുക്ക, ഫൈസല്‍ കോളിയടുക്കം, കെ വി പി സാബിര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment