Latest News

ഷാര്‍ജ കെ.എം.സി.സി അഹ്‌ലാമു ശിഹാബ് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

പള്ളിക്കര:[www.malabarflash.com] ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ചെരുമ്പ തൊണ്ടോളി കോളനിയില്‍ നിര്‍മ്മിച്ച അഹ്‌ലാമു ശിഹാബ് ഗ്രാമീണ കുടിവെള്ള പദ്ധതി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ചെരുമ്പ ജംഗ്ഷന്‍ ശിഹാബ് തങ്ങള്‍ നഗറില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഷാഫി ആലക്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗഫൂര്‍ ബേക്കല്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, സെക്രട്ടറി കെ.ഇ.എ ബക്കര്‍, ചന്ദ്രിക ഡയറക്ടര്‍മാരായ ഡോ. പി.എ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എച്ച്.എം അഷ്‌റഫ്, എ.ആര്‍ മുഹമ്മദ് കുഞ്ഞി (ഷാര്‍ജ സഫീര്‍ ഗ്രൂപ്പ്), മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ടി.ഡി കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, പള്ളിക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ കുന്നില്‍, കെ. ബാലകൃഷ്ണന്‍തച്ചങ്ങാട്, സി.കെ.കെ മാണിയൂര്‍, ഖത്തര്‍ സാലിഹ് ഹാജി, ഖലീല്‍ റഹ്മാന്‍ കാശിഫി, ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുല്‍ സലാം ഹാജി കുന്നില്‍, ശംസുദ്ദീന്‍ കല്ലൂരാവി, ബി.എസ്. മഹമൂദ്, നാസര്‍ പെരിയ, ഇര്‍ഷാദ് കമ്പാര്‍, അഹ്മ്മദ് കബീര്‍, അബ്ദുല്‍ റഹ്മാന്‍ ചെരുമ്പ, എ.ആര്‍ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ ചെരുമ്പ, കെ.എം ബഷീര്‍, എം.ബി ഷാനവാസ് പ്രസംഗിച്ചു.

പദ്ധതി കോ-ഓഡിനേറ്റര്‍ മവ്വല്‍ ബഷീര്‍, സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരവും പദ്ധതിക്ക് സ്ഥലം അനുവദിച്ച മുഹമ്മദ് തുണ്ടോളിക്കുള്ള പാരിതോഷികവും മുനവ്വറലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.

ശുദ്ധജലത്തിന് പ്രയാസം അനുഭവപ്പെടുന്ന നാനാജാതി മതത്തില്‍പ്പെട്ട നിര്‍ധനര്‍ താമസിക്കുന്ന തൊണ്ടോളി കോളനിയിലെ 40 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഭാവിയില്‍ 20 കുടിലുകളിലേക്ക് കൂടി പദ്ധതി വഴി ശുദ്ധജലം ലഭ്യമാക്കും. കുഴല്‍കിണര്‍, പമ്പ് ഹൗസ്, 15,000 ലിറ്റര്‍ ശേഖരിക്കാവുന്ന ടാങ്ക്, എല്ലാ വീടുകളിലേക്കും പൈപ്പ് ലൈന്‍ അടങ്ങിയതാണ് പദ്ധതി. വൈദ്യുതി ബില്‍ അടക്കമുള്ള ചെലവുകള്‍ കെ.എം.സി.സി വഹിക്കും.

മതേതര ഇന്ത്യയിലെ സര്‍വ്വജന വിഭാഗങ്ങളുടെയും ആദരം പിടിച്ചുപറ്റിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഷാര്‍ജ കെ.എം.സി.സി ജില്ലാ കമ്മിറ്റി രൂപം നല്‍കിയ ജീവ കാരുണ്യ പദ്ധതിയായ അഹ്‌ലാമു ശിഹാബ് ചാരിറ്റബിള്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയാണ് തൊണ്ടോളിയില്‍ ഗ്രാമീണ കുടിവെള്ള പദ്ധതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നേരത്തെ ബദിയഡുക്ക പഞ്ചായത്തിലെ കോട്ടയിലും കെ.എം.സി.സി കുടിവെള്ള പദ്ധതി നിര്‍മ്മിച്ചു നല്‍കിയിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.