Latest News

ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്; ഇരുമുന്നണികളും വിജയപ്രതീക്ഷയില്‍

ഉദുമ[www.malabarflash.com]: കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ഭരണ മാററത്തിന് കാരണമായേക്കാവുന്ന ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ ഇരുമുന്നണികളും വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. പോളിംഗ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ പറഞ്ഞു.

എല്‍ഡിഎഫ് ഐഎന്‍എല്‍ ശക്തികേന്ദ്രങ്ങളിലെല്ലാം ശക്തമായ പോളിംഗ് ഉണ്ടായത് വിജയ പ്രതീക്ഷ നല്‍കുന്നതായി എല്‍ഡിഎഫ് ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി മൊയ്തീന്‍ കുഞ്ഞി കളനാടും പറഞ്ഞു.

യുഡിഎഫ് കേന്ദ്രങ്ങളിലും എല്‍ഡിഎഫ് കേന്ദ്രങ്ങളിലും ബിജെപി കേന്ദ്രങ്ങളിലും ഒരുപോലെ വോട്ടിംഗ് ശതമാനം കുറഞ്ഞിട്ടുണ്ടെന്നു ഷാനവാസ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഉദുമ പഞ്ചായത്തിലെ ആറാട്ടുകടവ്, മുതിയക്കാല്‍ തുടങ്ങിയ സിപിഎം ശക്തികേന്ദ്രങ്ങളില്‍ നാലിലധികം ബൂത്തുകളില്‍ വ്യാപകമായ കള്ളവോട്ട് നടന്നതായും ഷാനവാസ് ആരോപിച്ചു.

അതേസമയം 1000 വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെന്നാണ് മൊയ്തീന്‍കുഞ്ഞി പറയുന്നത്. എല്‍ഡിഎഫ് ഐഎന്‍എല്‍ ശക്തികേന്ദ്രങ്ങളിലെല്ലാം ശക്തമായ പോളിംഗ് ഉണ്ടായപ്പോള്‍. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലും തീരപ്രദേശങ്ങളിലും 45 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് അവര്‍ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്. ലീഗിനുള്ളിലും കോണ്‍ഗ്രസിനുള്ളിലുമുണ്ടായിട്ടുള്ള ഭിന്നതകളും എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയും വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ ഇപ്രാവശ്യം കഴിയുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.