ഉദുമ[www.malabarflash.com]: ജില്ലാ പഞ്ചായത്ത് ഉദുമ നിയോജക മണ്ഡലത്തിലേക്കുളള ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് തുടങ്ങാ. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. 72 പോളിംഗ് സ്റ്റേഷനുകളിലായി 51935 വോട്ടര്‍മാരാണുള്ളത്.
എന്‍ ബാബുരാജ് (ബി ജെ പി), മൊയ്തീന്‍ കുഞ്ഞി കളനാട് (ഐ എന്‍ എല്‍), ഷാനവാസ് പാദൂര്‍ (ഐ എന്‍ സി) എന്നിവരാണ് ജനവിധി തേടുന്നത്. ഓരോ സമ്മതിദായകനും പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുളള എസ് എസ് എല്‍ സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍ നിന്ന് ആറു മാസത്തിന് മുമ്പ് വരെ നല്‍കിയിട്ടുളള പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് സമ്മതിദായകന്‍ ഹാജരാക്കണം.
മണ്ഡലം പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, വിദ്യാഭ്യാസ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളത്തോടു കൂടിയ അവധി അനുവദിക്കാന്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെളളിയാഴ്ച രാവിലെ എട്ടു മുതല്‍ വോട്ടെണ്ണി, ഫലം പ്രഖ്യാപിക്കും.
അക്രമ സാധ്യതയുളള ബൂത്തുകളില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment