Latest News

‘മരുഭൂമിയിലെ കടുവക്കൊപ്പം’ ബിജു മേനോന്റെ സ്റ്റൈലന്‍ ചിത്രങ്ങള്‍


[www.malabarflash.com] ഒറിജിനല്‍ കടുവക്കൊപ്പമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടന്‍ ബിജു മേനോന്‍. മരുഭൂമിയിലെ ആന എന്ന ചിത്രത്തിന് വേണ്ടിയാണ് ബിജു മേനോന്‍ കടുവയെ വളര്‍ത്തുപൂച്ചയെ പോലെ ഓമനമൃഗമാക്കിയത്. കഴുത്തില്‍ ചങ്ങല ഉണ്ടെന്നല്ലാതെ മറ്റൊരു സുരക്ഷാ ക്രമീകരണവും ഒരുക്കിയിരുന്നില്ല. യാതൊരു പേടിയും കൂടാതെയാണ് കടുവക്കൊപ്പം ബിജു മേനോന്‍ ചിത്രത്തിന് വേണ്ടി അഭിനയിച്ചത്.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന ഒരു ക്യാരക്ടര്‍ റിവേഴ്‌സല്‍ കോമഡിയാണ്. അറബി കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്.
വൈ.വി. രാജേഷാണ് ചിത്രത്തിന്റെ കഥാകൃത്ത്. അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ക്യാമറ. നിഷാദ് ഗുരുവായൂര്‍ ക്യു ബിസ് ഇവന്റ്‌സാണ് ചിത്രീകരണത്തിന്റെ കോ ഓഡിനേഷനും നിര്‍വഹിക്കുന്നത്. സംസ്‌കൃതി ഷേണായി, സനുഷ, ലാലു അലക്‌സ്, പാഷാണം ഷാജി, മേജര്‍ രവി, ഹരീഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍ക്ക് വേഷമിടുന്നത്. രതീഷ് വേഗയാണ് സംഗീതസംവിധാനം.

Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.