Latest News

ജി.എസ്.ടി ബില്‍ ലോക്‌സഭയില്‍ പാസായി


ന്യൂഡല്‍ഹി [www.malabarflash.com]: ചരക്കു സേവന നികുതി (ജി.എസ്.ടി) ബില്ലിനുള്ള ഭരണഘടനാ ദേഭഗതി ബില്‍ ലോക്‌സഭയില്‍ പാസായി. സഭയില്‍ ഹാജരായ 429 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. എ.ഐ.എ.ഡി.എം.കെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. മറ്റ് എല്ലാ കക്ഷികളും ബില്ലിനെ പിന്തുണച്ചു. ജി.എസ്.ടി ബില്‍ നേരത്തെ രാജ്യസഭ പാസാക്കിയിരുന്നു.
ജി.എസ്.ടി ബില്‍ നികുതി ഭീകരതയില്‍ നിന്നുള്ള മോചനത്തിന് വഴി തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ബില്ലിന്മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ജി.എസ്.ടി ബില്ലിനോട് സഹകരിച്ച എല്ലാ പാര്‍ട്ടികളോടും സംസ്ഥാന സര്‍ക്കാരുകളോടും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ഇത് ഏതെങ്കിലും പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ വിജയമല്ല. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. മുഖ്യമന്ത്രി ആയിരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ ആശങ്കകള്‍ മനസിലാക്കാനും അത് പരിഹരിക്കാനും പ്രയാസമുണ്ടായില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.