Latest News

മന്ത്രി ഇ ചന്ദ്രശേഖരന്റെ ചെരുപ്പ്‌ മോഷണം പോയി


നീലേശ്വരം [www.malabarflash.com]: കലാകാരന്മാരുടെ സംഘടനയായ `നന്മ’യുടെ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി ഇ ചന്ദ്രശേഖരന്റെ ചെരുപ്പ്‌ മോഷ്‌ടിച്ചു. മന്ത്രിയുടെ ചെരുപ്പ്‌ നഷ്‌ടപ്പെട്ടിട്ടുണ്ടെന്നും അബദ്ധത്തില്‍ മാറിയിട്ടവര്‍ തിരികെ ഏല്‍പ്പിക്കണമെന്നും സംഘടനാ നേതാവ്‌ മൈക്കില്‍ അറിയിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. ഇതോടെയാണ്‌ ചെരുപ്പ്‌ മോഷണം പോയതെന്ന്‌ ഉറപ്പാക്കിയത്‌.
`നന്മ’യുടെ ജില്ലാ സമ്മേളന പരിപാടിക്കെത്തിയതായിരുന്നു മന്ത്രി. സംഘാടകരും കൂടെ ഉണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും മന്ത്രിയെ ഓഫീസിലേക്ക്‌ ആനയിച്ചു. വിദ്യാലയമെന്ന പരിഗണന വെച്ച്‌ ഓഫീസില്‍ കയറുമ്പോള്‍ മന്ത്രി ചെരുപ്പ്‌ പുറത്ത്‌ വെച്ചു. കൂടെ ഉണ്ടായിരുന്നവരും ഇതേവഴി സ്വീകരിച്ചു. ഓഫീസില്‍ നിന്ന്‌ പുറത്തിറങ്ങിയപ്പോഴാണ്‌ ചെരുപ്പ്‌ കാണാത്ത കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്‌. തുടര്‍ന്ന്‌ ചെരുപ്പിടാതെയാണ്‌ മന്ത്രി ഉദ്‌ഘാടനവേദിയില്‍ എത്തിയത്‌. സംഭവം ശ്രദ്ധയില്‍പ്പെട്ട സംഘാടക നേതാവ്‌ കെ.എന്‍ കീപ്പേരി മൈക്കിലൂടെ മന്ത്രിയുടെ ചെരുപ്പ്‌ കാണാതായ കാര്യം അറിയിച്ചു. ഇതോടെ സദസ്സില്‍ ഉണ്ടായിരുന്നവര്‍ സ്വന്തം കാലില്‍ നോക്കിയെങ്കിലും മന്ത്രിയുടെ ചെരുപ്പ്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ചെരുപ്പ്‌ മോഷണം പോയിയെന്ന്‌ ഉറപ്പാക്കിയതോടെ സി പി ഐ നേതാക്കള്‍ നഗരത്തിലെ കടയില്‍ എത്തി മന്ത്രിക്കിണങ്ങിയ സ്ലീപ്പര്‍ ചെരുപ്പുമായി എത്തി. ഇതണിഞ്ഞതാണ്‌ മന്ത്രി അടുത്ത പൊതുപരിപാടിയില്‍ പങ്കെടുക്കാനായി ബന്തടുക്കയിലേക്ക്‌ പോയത്‌.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.