തൊഴില്‍ പീഡനങ്ങള്‍ സഹിച്ചും വിശ്രമ രഹിത ജീവിതത്തില്‍ രാപകലില്ലാതെ വിയര്‍പ്പൊഴുക്കയും രക്ഷയില്ലാതെ പ്രവാസികള്‍ പടിയിറങ്ങുമ്പോള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ പരിപൂര്‍ണ പരിരക്ഷ ഏര്‍പ്പെടുത്തി കേരളം മാതൃകയാകുന്നു.[www.malabarflash.com]
അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ പുതിയ ഉത്തരവുമായി രംഗത്തു വന്നു. പണിയെടുപ്പിക്കുന്നുവോ എങ്കില്‍ അവര്‍ക്കു ശുചിത്വമുള്ള കിടപ്പുമുറിയും, ശൗചാലയവും, വൃത്തിയുള്ള ഭൗതികാന്തരീക്ഷവും ഏര്‍പ്പെടുത്തേണ്ട ചുമതല തൊഴില്‍ ദാദാവിനായി മാറി. ഉത്തരവ് ലംഘിച്ചാല്‍ ശിക്ഷ ഉറപ്പ്.
അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ പുതിയ ഉത്തരവുമായി രംഗത്തു വന്നു. പണിയെടുപ്പിക്കുന്നുവോ എങ്കില്‍ അവര്‍ക്കു ശുചിത്വമുള്ള കിടപ്പുമുറിയും, ശൗചാലയവും, വൃത്തിയുള്ള ഭൗതികാന്തരീക്ഷവും ഏര്‍പ്പെടുത്തേണ്ട ചുമതല തൊഴില്‍ ദാദാവിനായി മാറി. ഉത്തരവ് ലംഘിച്ചാല്‍ ശിക്ഷ ഉറപ്പ്.
കൃത്യമായി നിരീക്ഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍, സാമുഹ്യ നീതി വകുപ്പ്, പൊതുസമൂഹത്തിനും, പോലീസിനും ചുമതല നല്‍കി കുടുബ സമേതം പാര്‍പ്പിക്കുന്ന തൊഴിലുടമകള്‍ ഒരു കുടുബത്തിന് പത്ത് ചതുരശ്ര മീറ്റര്‍ ചുറ്റളവെങ്കിലും ഉള്ള കിടപ്പു മുറി നല്‍കണം. വരാന്തയും അടുക്കളയും ഉണ്ടാകണം. ശൗചാലയവും, കുളിമുറിയും വേണം. വെള്ളവും വെളിച്ചവും ഉറപ്പാക്കണം.
തൊഴിലാളിയേയോ കൂടെ കുടുംബം ഉണ്ടെങ്കില്‍ അവരേയോ, കുട്ടികളേയോ രണ്ടാം പൗരന്മാര്‍ എന്ന നിലയില്‍ കണ്ടാലും ശിക്ഷയുണ്ട്. നുറു പേരില്‍ കുടുതല്‍ തൊഴിലാളികള്‍ ഉള്ള തൊഴില്‍ ഉടമസ്ഥര്‍ 25 പേരുടെ ബ്ലോക്കുകളായി തിരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ തരപ്പെടുത്താം.
സ്ത്രീ-പുരുഷ തൊഴിലാളികള്‍ക്ക് പ്രത്യേകം ശൗചാലയങ്ങളും മറയും മറ്റും നിര്‍മ്മിച്ചു നല്‍കണം. അവിടെയൊക്കെ തൊഴിലാളികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ നെയംബോര്‍ഡുകള്‍ പതിക്കാന്‍ ഉടമ ശ്രമിക്കണം. ആവശ്യമായ ശുദ്ധജലം ലഭ്യമാക്കേണ്ടുന്ന ചുമതലയും മുതലാളിക്കു തന്നെ. വൃത്തിയുള്ള അന്തരീക്ഷത്തില്‍ വേണം പാര്‍പ്പിക്കാന്‍. നൂറില്‍പ്പരം അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന തൊഴില്‍ കേന്ദ്രങ്ങളില്‍ ഉടമയുടെ നേതൃത്വത്തില്‍ ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം.
കാന്റിന്‍, മെസ് ഇവയിലുടെ ഇത് തരപ്പെടുത്താം. കാന്റിനില്‍ ഡൈനിങ്ങ് ഹാള്‍, കിച്ചന്‍, സ്റ്റോര്‍ റൂം, പാന്‍ട്രീ, വാഷിങ്ങ് സൗകര്യം എന്നിവ ഉറപ്പുവരുത്തിയില്ലെങ്കിലും തൊഴില്‍ ഉടമ കുറ്റം ചെയ്തതായി കണക്കാക്കും.
ഇരുപതില്‍ കുടുതല്‍ സ്ത്രീകള്‍ ഒരാളുടെ കീഴില്‍ പണിയെടുക്കുന്നുണ്ടെങ്കില്‍ അവരുടെ കുട്ടികള്‍ക്കായി ക്രഷ് സൗകര്യം ഒരുക്കണം. കുട്ടികള്‍ക്ക് കളിക്കാന്‍ ഇടവും പകല്‍ വിശ്രമത്തിനായി മുറിയും ഒരുക്കിക്കൊടുക്കണം. കളിക്കോപ്പുകള്‍ നിര്‍ബന്ധമായും വേണം. . കുട്ടികള്‍ക്കുള്ള വിശ്രമ വേളയില്‍ കിടപ്പുമുറിയില്‍ വെറും തറയില്‍ കിടത്തരുത്. താമസ പരിസരങ്ങളില്‍ അഹിതങ്ങളായവയോ, താമസത്തിനു തടസം നേരിടുന്നതോ ആയ ഒരു തരത്തിലുള്ള വസ്തുക്കളും നിക്ഷേപിച്ച് മലീമസമാക്കാന്‍ പാടില്ല.
ഇങ്ങനെ പോകുന്നു ഉത്തരവിലെ നിബന്ധനകള്‍. ഇത്തരം സൗകര്യങ്ങള്‍ ഉറപ്പു വരുത്താത്ത പക്ഷം പരാതി ലഭിച്ചാല്‍ ലേബര്‍ കമ്മീഷണരുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ചട്ടപ്രകാരം നടപടികള്‍ സ്വീകരിക്കാമെന്നും പ്രോസിക്യൂഷനു വിധേയമാക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇങ്ങനെ പോകുന്നു ഉത്തരവിലെ നിബന്ധനകള്‍. ഇത്തരം സൗകര്യങ്ങള്‍ ഉറപ്പു വരുത്താത്ത പക്ഷം പരാതി ലഭിച്ചാല്‍ ലേബര്‍ കമ്മീഷണരുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ചട്ടപ്രകാരം നടപടികള്‍ സ്വീകരിക്കാമെന്നും പ്രോസിക്യൂഷനു വിധേയമാക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ് ദിവസം ഏതു ദേശവല്‍കൃത ബാങ്കില്‍ ചെന്നാലും ബംഗാളും അസാമും, യുപിയും അടക്കമുള്ള അന്യേ ദേശ തൊഴിലാളികളുടെ നീണ്ട ക്യു കാണാം. അവര്‍ അവരുടെ നാട്ടിലേക്ക് പണമയക്കുന്നതിന്റെ തിരക്കാണത്. വിദേശത്തു നിന്നും സ്വ സംസ്ഥാനത്തിലേക്ക് മലയാളികള്‍ അയക്കുന്ന നോട്ടുകെട്ടുകളാണ് അന്യ ദേശത്തേക്ക് ഇവര്‍ കയറ്റി അയക്കുന്നത്. തത്വത്തില്‍ കേരളം പണവിപണനത്തിന്റെ ഇടനിലക്കാര്‍ മാത്രം.
ഉള്ളിയും ഗോതമ്പുമുണ്ടെങ്കില്‍ ദിവസം മുഴുവനും സുഭിക്ഷമാക്കുന്ന അന്യേ ദേശത്തുകാര്‍ ഇവിടെ മദ്യത്തിനല്ലാതെ വേറെ എന്തിനു വേണ്ടിയാണ് ചിലവ് ചെയ്യുന്നത്. വിദേശത്ത് അവരുടെ മനുഷ്വദ്ധ്വാനം വിപണനം ചെയ്യാന്‍ മനസുവെക്കുന്ന കഠിനദ്ധ്വാനികള്‍ സ്വ സംസ്ഥാനത്തു തന്നെ തൊഴിലില്‍ ഏര്‍പ്പെടുന്ന പക്ഷം ഇവിടെ തന്നെ അറബ് വസന്തും സ്ഥാപിക്കാന്‍ സാഹചര്യമുണ്ടായിട്ടും ദുരഭിമാനവും പൊങ്ങച്ചവും കാണിക്കുന്ന മലയാളി തൊഴിലാളികള്‍ ഇനിയെങ്കിലും മാറി ചിന്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
-പ്രതിഭാരാജന്‍
Keywords: Article, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment