തളങ്കര [www.malabarflash.com]: വിദേശത്തേക്ക് യാത്ര പോകാനൊരുങ്ങിയ യുവാവിന്റെ പക്കല്‍ മാരക മയക്കുമരുന്നായ ചരസ് ഏല്‍പ്പിച്ച് വഞ്ചിക്കാന്‍ ശ്രമം. മൂന്ന് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ഒരാളെ കസ്റ്റഡിയിലെടുത്തു. തളങ്കര കുന്നില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ റസാഖ് സനാഫിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഗള്‍ഫിലുള്ള അറഫാത്ത്, പൊതി ഏല്‍പ്പിച്ച നിസാം എന്ന ഇജു, കൂട്ടാളി ബാവ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ബാവയാണ് പോലീസ് കസ്റ്റഡിയിലുള്ളതെന്ന് അറിയുന്നു.
ബഹ്‌റൈനില്‍ പോകാനൊരുങ്ങിയ തളങ്കര ബാങ്കോട്ടെ യുവാവിന്റെ പക്കല്‍ ബഹ്‌റൈനിലെ സുഹൃത്തിനെ ഏല്‍പ്പിക്കാന്‍ വസ്ത്രങ്ങള്‍ക്ക് ഇടയില്‍ തിരുകി നല്‍കിയ ചരസാണ് കണ്ടെത്തിയത്. സംശയം തോന്നി പൊതി അഴിച്ച് നോക്കിയപ്പോഴാണ് ചരസ് കണ്ടത്. ആറു ഗ്രാം ചരസാണ് ഉണ്ടായിരുന്നത്. രണ്ട് ഷര്‍ട്ടും രണ്ട് പാന്റ്‌സും രണ്ടായിരം രൂപയുമടങ്ങിയ പൊതിയിലാണ് മയക്ക് മരുന്ന് തിരുകിയത്.
നേരത്തെ വിസിറ്റിംഗ് വിസയില്‍ ബഹ്‌റൈനില്‍ പോയി തൊഴില്‍ തരപ്പെടുത്തി നാട്ടില്‍ വന്ന് തിരികെ പോകാന്‍ ടിക്കറ്റെടുത്ത ബാങ്കോട് സ്വദേശിയുടെ പക്കലാണ് പൊതി ഏല്‍പ്പിച്ചത്. വസ്ത്രവും കുറച്ച് പൈസയുമാണെന്നും ബഹ്‌റൈനിലെ സുഹൃത്ത് വന്ന് ഇവ വാങ്ങുമെന്നും പറഞ്ഞ് നല്‍കിയ വസ്ത്രത്തിന്റെ പോക്കറ്റിലാണ് ചരസ് തിരുകിയത്. യുവാക്കളുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നി പൊതി പരിശോധിച്ചപ്പോഴാണ് പാന്റ്‌സിന്റെ പോക്കറ്റില്‍ ചരസ് കണ്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചതി മനസ്സിലാക്കാതെ ബാങ്കോട് സ്വദേശി വിമാനത്താവളത്തില്‍ എത്തിയിരുന്നുവെങ്കില്‍ കുടുങ്ങിപ്പോകാനുള്ള സാധ്യത ഏറെയായിരുന്നു. ഗള്‍ഫിലേക്കാണെന്ന് പറഞ്ഞ് നല്‍കുന്ന വസ്ത്രങ്ങളിലും മറ്റും മയക്കുമരുന്ന് തിരുകി നല്‍കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഇത്തരത്തില്‍ മയക്കു മരുന്ന് നല്‍കിയതറിയാതെ വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയവരും ഏറെയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment