Latest News

ആയിരം രോഗികള്‍ക്കു സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തും: മലബാര്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍

കൊച്ചി:[www.malabarflash.com] ആയിരം രോഗികള്‍ക്ക് ഈ വര്‍ഷം സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തുമെന്ന് മലബാര്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഹൃദയാഘാത നിരക്ക് ഗണ്യമായി വര്‍ധിച്ചു വരികയാണ്. സ്വകാര്യ ആശുപത്രികളിലെ ഹൃദയശസ്ത്രക്രിയ ചെലവ് താങ്ങുവാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്കു കഴിയുന്നില്ല. ഫലപ്രദമായി ഹൃദയശസ്ത്രക്രിയ നടത്താന്‍ കഴിയുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജിലും തിരുവനന്തപുരം ശ്രീ ചിത്രയിലും മാത്രമാണ്. ഇവിടെ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ ശസ്ത്രക്രിയയ്ക്കായി രോഗികള്‍ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.

ഈ സാഹചര്യത്തിലാണ് സന്നദ്ധ സംഘടനകളുടെയും വിവിധ സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെ ശസ്ത്രക്രിയ നടത്തുന്നതെന്ന് മലബാര്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഭാരവാഹിയായ ഡോ. കുല്‍ദീപ് കുമാര്‍ ചുള്ളിപ്പറമ്പില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യ സ്‌കീം പ്രകാരം ശസ്ത്രക്രിയ നടത്താന്‍ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും വിസമ്മതിക്കുകയാണ്. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ ചെയ്തു കൊണ്ട് ‘നോ മോര്‍ ഹാര്‍ട്ട് അറ്റാക്ക് ബൈ 2025’ എന്ന പദ്ധതിയിലൂടെ ഹൃദയാഘാതം ഇല്ലാത്ത അവസ്ഥ സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്.

40 വയസിനു മുകളിലുള്ള എല്ലാവരും എല്ലാവര്‍ഷവും ടിഎംടി ടെസ്റ്റ് നടത്തണം. ഇതിലൂടെ ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ആനുകൂല്യത്തിനായി അപേക്ഷിക്കാം. സാമ്പത്തിക സഹായം ആവശ്യമുള്ള രോഗികള്‍ക്ക് www.malabarheartfoundation.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവിരങ്ങള്‍ക്ക് ഫോണ്‍: 9961014446.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.