Latest News

ഗുജറാത്തില്‍ പത്രപ്രവര്‍ത്തകനെ ഓഫീസില്‍കയറി കുത്തിക്കൊന്നു

ജുനഗഡ്:[www,malabarflash.com] പത്രപ്രവര്‍ത്തകനെ അക്രമികള്‍ ഓഫീസില്‍വച്ചു കുത്തിക്കൊലപ്പെടുത്തി. ഗുജറാത്തിലെ പ്രമുഖ പത്രം ജയ് ഹിന്ദിന്റെ ജുനഗഡ് ബ്യൂറോ ചീഫ് കിഷോര്‍ ദാവെ (53) യെയാണ് അജ്ഞാതരായ അക്രമികളുടെ കുത്തേറ്റു മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് ഒമ്പതുമണിയോടെ കെട്ടിട സമുച്ചയത്തിലെ മൂന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന ഓഫീസിലേക്ക് ഇരച്ചെത്തിയ അക്രമികള്‍ ദാവെയെ കുത്തുകയായിരുന്നു. ആറുതവണ കുത്തേറ്റ ദാവെ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഗുജറാത്ത് മുന്‍ മന്ത്രിയുടെ മകനാണ് കൊലപാതകത്തിന് പിന്നിലെന്ന് ദാവെയുടെ ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.