Latest News

ഡല്‍ഹിയില്‍ സ്‌കൂള്‍ വാന്‍ കയറിയിറങ്ങി മൂന്നു വയസുകാരന്‍ മരിച്ചു

ന്യൂഡല്‍ഹി:[www.malabarflash.com] ഡല്‍ഹിയില്‍ ശരീരത്തിലൂടെ സ്‌കൂള്‍ വാന്‍ കയറിയിറങ്ങി മൂന്നു വയസുകാരന്‍ മരിച്ചു. ഡല്‍ഹി സിവില്‍ ലൈനിലെ അഭിരാല്‍ എന്ന കുട്ടിയാണ് മരിച്ചത്. സ്‌കൂളില്‍നിന്നും കുട്ടിയെ വീട്ടിലിറക്കി വാന്‍ തിരിക്കുമ്പോഴായിരുന്നു അപകടം.

വാഹനം പിന്നിലേക്കെടുത്തപ്പോള്‍ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങി. വീട്ടില്‍നിന്നും രണ്ടു കിലോമീറ്റര്‍ അകലെ പ്ലേ സ്‌കൂളിലാണ് അഭിരാല്‍ പഠിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ രാഹുല്‍ കുമാറിനെ (28) പോലീസ് അറസ്റ്റ് ചെയ്തു.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.