പയ്യന്നൂര്‍:[www.malabarflash.com] രാഷ്ട്രീയ അക്രമക്കേസിലും വധക്കേസിലും ഉള്‍പ്പെട്ട പ്രതികളെ കോടതിയില്‍ ഹാജരാക്കി തിരിച്ചു കൊണ്ടു പോകുന്നതിനിടെ പോലീസ് വാഹനം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു.
പയ്യന്നൂര്‍ ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി പരിസരത്ത് ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണു സംഭവം. ഇതുമായി ബന്ധപ്പെട്ട് റെനീഷ്, ലിജിത്ത് തുടങ്ങി പത്തോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെന്ന് പയ്യന്നൂര്‍ എസ്‌ഐ പി.കെ. ദാസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയതിനുശേഷം ബിജെപി-സിപിഎം പ്രവര്‍ത്തകരെ ഒന്നിച്ച് ഒരേ വാഹനത്തില്‍ ജയിലിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അക്രമം നടന്നത്. വാഹനത്തിനു മുന്നില്‍ തടിച്ചുകൂടിയ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലും കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ തമ്മിലും വെല്ലുവിളിയും വാക്കേറ്റവുമുണ്ടായിരുന്നു. ഇതിനിടയിലാണ് ഒരു സംഘം പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്തത്. ഒരു ഭാഗത്തെ ഗ്ലാസ് തകര്‍ന്നെങ്കിലും ഡ്രൈവര്‍ വേഗത്തില്‍ വാഹനം ഓടിച്ചുപോയതിനാലാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്.
തകര്‍ക്കപ്പെട്ട ജീപ്പില്‍ത്തന്നെ പിന്നീട് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. കോടതിക്കു മുന്നിലും ഇരുവിഭാഗവും ചേരിതിരിഞ്ഞ് പരസ്യമായി വെല്ലുവിളി നടത്തി. തകര്‍ത്ത വാഹനം കണ്ണൂര്‍ എആര്‍ ക്യാമ്പിലാണുള്ളത്.
സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസിലെ പ്രതികളും ബിജെപി പ്രവര്‍ത്തകരുമായ വൈശാഖ്, മനൂപ് എന്നിവരേയും ബിജെപി പ്രവര്‍ത്തകനായ സി.കെ. രാമചന്ദ്രന്‍ വധക്കേസിലെ പ്രതികളായ ടി.സി.വി. നന്ദകുമാര്‍, റിനീഷ്, പ്രശോഭ് എന്നിവരേയുമാണ് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയത്.

കൊലപാതകത്തിനുശേഷം നടന്ന അക്രമങ്ങളിലും ബിജെപി പ്രവര്‍ത്തകരായ വൈശാഖ്, മനൂപ് എന്നിവരെ പ്രതിചേര്‍ത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയത്. ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രനെ വധിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കിയത്.
ഒരാഴ്ച മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ അവരെ കാണാനെത്തിയ കാങ്കോലിലെ ആര്‍എസ്എസ് പ്രവര്‍ത്തകനു മര്‍ദനമേറ്റിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment