ദുബായ്: [www.malabarflash.com]പല്ല് പറിച്ച് പറിച്ച് ഗിന്നസ് ബുക്കിലേക്ക് നടന്നടുക്കുകയാണ് ഒരു മലയാളി ദന്തഡോക്ടർ. അബുദാബിയിലെ അഹല്യ ആശുപത്രിയിൽ ഡെന്റൽ സർജനായി ജോലി ചെയ്യുന്ന ഡോ. നിസാർ അബ്ദുൽ റഹ്മാനാണ് കൂടുതൽ പല്ല് പറിച്ച ഡോക്ടർ എന്ന പേരുമായി ഗിന്നസ് റെക്കോർഡ് ബുക്കിൽ ഇടം നേടാൻ കാത്തിരിക്കുന്നത്. 10,000 പല്ലുകളാണ് ഡോ. നിസാർ അബ്ദുൽറഹ്മാൻ രോഗികളിൽ നിന്ന് പറിച്ചത്.
ആദ്യം പല്ല് പറിക്കുന്നത് ഡോ.നിസാർ അഹമ്മദിന് ജോലി മാത്രമായിരുന്നു. എന്നാൽ, ഇന്നത് ഒരു റെക്കോർഡിന് ഒപ്പമെത്തിയിരിക്കുന്നു. 10,000 പല്ലുകളാണ് ശേഖരത്തിലുള്ളത്. രോഗികൾക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകുന്നതിനാണ് നിസാർ അബ്ദുൽ റഹ്മാൻ പല്ലുകൾ ശേഖരിച്ച് എടുത്തുവയ്ക്കാൻ തുടങ്ങിയത്. ആശുപത്രിയിൽ ഹൈഡ്രോജൻ പെറോക്‌സൈഡിലാണ് പല്ലുകൾ സൂക്ഷിച്ചുവച്ചിട്ടുള്ളത്.
പക്ഷേ, തന്റെ ലക്ഷ്യം നേടാനായി നിസാർ ഒരിക്കലും രോഗികളുടെ പല്ല് നിർബന്ധപൂർവം പറിക്കാറില്ല. പകരം പറിക്കാതെ തന്നെ പല്ല് സംരക്ഷിക്കാനുള്ള എല്ലാ വഴികളും അദ്ദേഹം രോഗികൾക്ക് പറഞ്ഞു കൊടുക്കും. എല്ലാ വഴികളും അടയുമ്പോൾ മാത്രമാണ് പല്ല് പറിക്കാറുള്ളതെന്ന് ഡോക്ടർ പറയുന്നു.

ദന്തശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികളും പല്ലുകൾക്കായി തന്നെ സമീപിക്കാറുണ്ടെന്നു അദ്ദേഹം പറയുന്നു. നിസാറിന്റെ ഭാര്യ സിമി നിസാറും അടുത്തിടെ പല്ലുകൾ ശേഖരിക്കാൻ ആരംഭിച്ചിട്ടുണ്ട്. പക്ഷേ ഇത്രയവും വലിയ ശേഖരം ഇല്ല.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment