മംഗളുരു/ഉദുമ:[www.malabarflash.com] യുവാവിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുന്നതായി പരാതി. മഞ്ഞനാടി സ്വദേശി മുഹമ്മദ് ആരിഫി(29)നെയാണ് ഒരു സംഘം ആള്‍ക്കാര്‍ തട്ടിക്കൊണ്ടു പോയത്. മുഹമ്മദ് ആരിഫിന്റെ ബന്ധു അബ്ദുറഹ്മാന്‍ ഇതുസംബന്ധിച്ച് കൊണാജെ പോലീസില്‍ പരാതി നല്‍കി.
അതേ സമയം ആരിഫിനെ തട്ടികൊണ്ട് പോയ കേസില്‍ ഉദുമയിലെ ഒരു യുവാവുമായി ബന്ധമുളളതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊണാജെ എസ്.ഐ അശോകന്റെ നേതൃത്വത്തിലുളള പോലീസ് സംഘം ഉദുമ പാക്യാരയിലെ യുവാവിനെ അന്വേഷിച്ച് കഴിഞ്ഞ ദിവസം ഉദുമയിലെത്തിയിരുന്നു.
വിദേശത്ത് ജോലി ചെയ്തിരുന്ന ആരിഫ് ഒരു വര്‍ഷം മുമ്പാണ് തിരിച്ചുവന്നത്. സാമ്പത്തിക ഇടപാടായിരിക്കാം സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
ആാഗസ്റ്റ് 11ന് പുലര്‍ച്ചെ ആരിഫ് വീടിന് പുറത്തിറങ്ങിയപ്പോള്‍ കാറില്‍ വന്ന ഒരു സംഘം ആള്‍ക്കാര്‍ തട്ടിക്കൊണ്ടു പോയതായും പിന്നീട് പലതവണയായി ചിലര്‍ ഫോണില്‍ വിളിച്ച് ഒന്നരക്കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. സംഭവം നടന്ന ദിവസം ആരിഫിന്റെ വീട്ടുപരിസരത്ത് ഒരു കാറില്‍ ചിലരെ സംശയാസ്പദമായി കണ്ടിരുന്നു. ഇവരാകാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ആരിഫിനെ കാണാതായ ദിവസം മുതല്‍ പണം ആവശ്യപ്പെട്ട് ഒരു വിദേശ നമ്പറില്‍ നിന്നാണ് ഫോണ്‍കോള്‍ വരുന്നത്.
അതേ സമയം ആരിഫിനെ തട്ടികൊണ്ട് പോയ കേസില്‍ ഉദുമയിലെ ഒരു യുവാവുമായി ബന്ധമുളളതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊണാജെ എസ്.ഐ അശോകന്റെ നേതൃത്വത്തിലുളള പോലീസ് സംഘം ഉദുമ പാക്യാരയിലെ യുവാവിനെ അന്വേഷിച്ച് കഴിഞ്ഞ ദിവസം ഉദുമയിലെത്തിയിരുന്നു.
വിദേശത്ത് ജോലി ചെയ്തിരുന്ന ആരിഫ് ഒരു വര്‍ഷം മുമ്പാണ് തിരിച്ചുവന്നത്. സാമ്പത്തിക ഇടപാടായിരിക്കാം സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment