കോട്ടയം:[www.malabarflash.com] കഴിഞ്ഞ വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ നേടിയയാള്‍ വെല്‍ഡിങ് ജോലിക്കിടെ തീപ്പൊള്ളലേറ്റ് മരിച്ചു. കാരിക്കോട് ചേലച്ചുവട്ടില്‍ പത്രോസിന്റെയും ശാന്തയുടെയും മകന്‍ സജി (37) യാണ് മരിച്ചത്.
ലോട്ടറി വഴി ഭാഗ്യം എത്തിയതിന്റെ പിറ്റേന്നാണ് അപകടം ഉണ്ടായത്. ഇലഞ്ഞിക്കടുത്ത് അന്ത്യാല്‍ കവലയിലെ മുളക്കുളം പാറേല്‍പ്പള്ളി വക കുരിശുംതൊട്ടിയുടെ (സെന്റ് പോള്‍സ് ചാപ്പല്‍) സ്റ്റോര്‍മുറിയില്‍ ഇരുമ്പ് വാതില്‍ പിടിപ്പിക്കുകയായിരുന്നു. മുറിക്കകത്ത് ഒരു വശത്ത് തോരണങ്ങള്‍ ഇട്ട് മൂടിയ നിലയില്‍ വെടിമരുന്ന് സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
വെല്‍ഡിംഗിനിടെ വെടിമരുന്നില്‍ തീപ്പൊരി തെറിച്ച് മുറിയില്‍ ഉഗ്ര സ്‌ഫോടനത്തോടെ ആളിപ്പടര്‍ന്നു. സജിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
സഹായി കോതമംഗലം സ്വദേശി എല്‍ദോസിനും പരിക്കേറ്റിരുന്നു. ജോലികള്‍ കണ്ടുകൊണ്ട് നിന്ന അയല്‍വാസി പൗലോസിനും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സജിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചു.
വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച രാവിലെ മരിച്ചു. ഭാര്യ: ജെസി. മക്കള്‍: അനിഷ, നിമിഷ.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment