Latest News

“വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര” പാസ് സൗകര്യം വര്‍ദ്ധിപ്പിക്കണം

 ഈ വര്‍ഷത്തെ അദ്ധ്യായനം തുടങ്ങി മാസം രണ്ടു കഴിഞ്ഞതേ ഉള്ളു. വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കവും കൊള്ളിവെച്ചുള്ള സംസാരവും മനാസിക പീഡകളും തല പൊക്കിത്തുടങ്ങി. കിഴക്കന്‍ മേഘലയിലാണ് രൂക്ഷത കൂടുതല്‍. വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ഇടപെടേണ്ടി വരിക, പരസ്പരം തെറിവിളിച്ചും കലഹിച്ചും ഭീകരാന്തരീക്ഷം ഉണ്ടാക്കുക, എപ്പോഴാണ് ഇത് കൈയ്യേറ്റത്തിലേക്കും, സമരത്തിലേക്കും പഠിപ്പു മുടക്കും പണിമുടക്കിലേക്കും എത്തിച്ചേരുക എന്ന സന്ദേഹത്തിലാണ് വിദ്യാര്‍ത്ഥി സൗജന്യ പാസ് വിഷയം.[www.malabarflash.com]

ബസില്‍ നേരത്തെ കേറിയാലും, സീറ്റുണ്ടെങ്കില്‍പ്പോലും കുട്ടികള്‍ ചാടിക്കേറി ഇരിക്കാറില്ല. ബസ് മാനേജ്‌മെന്റിനോടും, മുഴുവന്‍ പണം മുടക്കി യാത്ര ചെയ്യുന്നവരോടും മുതിര്‍ന്നവരോടുമുള്ള അവരുടെ കടപ്പാടാണ് ഇതിനു കാരണം. പിറകില്‍ ബസുണ്ട് ഇതില്‍ ഇടമില്ല എന്നും മറ്റും പറഞ്ഞ് കേറുന്നതിനിടയില്‍ പരിഹാസവും കൊള്ളി വെച്ചുള്ള സംസാരവുമാണ് സഹിക്കാന്‍ കഴിയാത്തതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. കാഞ്ഞങ്കാട് ബസ് കാത്തു നില്‍ക്കുന്നിടം വൈകീട്ട് പോയി നോക്കിയാല്‍ കാണാം ബസ് വാതിലിനു മുമ്പില്‍ നീണ്ട ക്യുവില്‍ കാത്തു നില്‍ക്കുന്ന കുട്ടികളെ . അതൊരു നിത്യകാഴ്ച്ചയാണ്. ബസ് സ്റ്റാര്‍ട്ടാകുമ്പോള്‍ കുട്ടികള്‍ ചാടിക്കയറണം. പത്തോളം പേര്‍ കയറുന്നതിനിടയില്‍ വാതിലടച്ചു കളയും. കുടെ പരിഹാസവും. വൈകുന്നേരങ്ങളില്‍ വീടുപിടിക്കാന്‍ കുട്ടികള്‍ നടത്തുന്ന പെടാപ്പാട് ഒന്നു വേറെത്തന്നെ.

ഇതിനേക്കുറിച്ച് ബസ് ഉടമസ്ഥ സംഘത്തോട് ചോദിച്ചപ്പോള്‍ ഞങ്ങള്‍ നേരത്തേ കേറി ഇരിക്കുന്നതില്‍ നിന്നും കുട്ടികളെ വിലക്കാറില്ലെന്നും, തിരക്കൊഴിവാക്കാനും പരമാവധി ഫുള്‍ ടിക്കറ്റുകള്‍ക്ക് കയറാന്‍ അവസരം ഉണ്ടാക്കാനുമായി നേരത്തെ ഉള്ള ശീലം കുട്ടികള്‍ ഇപ്പോഴും പിന്തുടരുക മാത്രമാണെന്നും ബസില്‍ കയറി ഇരിക്കുന്ന കുട്ടികളെ ഞങ്ങള്‍ നേരത്തെ തടയുമായിരുന്നു ഇപ്പോള്‍ അങ്ങനെ ചെയ്യാറില്ലെന്നും അവര്‍ പറയുന്നു. ഇരുന്നാല്‍ സീറ്റിനു പിറകില്‍ കുത്തിക്കുറിക്കുന്നതാണ് അസഹ്യം. എന്നാല്‍ ഇപ്പോള്‍ മൊബൈല്‍ ഗൈയിം ഉള്ളതിനാല്‍ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. ഞങ്ങള്‍ ഒരു രൂപ മാത്രമാണ് മിനിമം ചാര്‍ജ്ജായി കുട്ടികളോട് വാങ്ങുന്നത്. ജില്ലയിലെ ഏതു മുക്കിലും മുലയിലും പാസ് അനുവദിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ബസില്‍ ജില്ലയില്‍ ആകെ ചന്ദ്രഗിരി റുട്ടില്‍ മാത്രമെ പാസുള്ളു. അവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ നഷ്ടമാണ് വരുത്തുന്നതെങ്കില്‍ പിന്നെ ഞങ്ങള്‍ക്കിത് എങ്ങനെ ലാഭകരമാകും എന്ന് ബസ് ഉടമസ്ഥര്‍ ചേദിക്കുന്നു. ഇവിടെയാണ് എ.ഐ.എസ്.ഫിന്റെ പ്രമേയത്തിലെ രാഷ്ട്രീയ പ്രസക്തി.

ചന്ദ്രഗിരി റുട്ടില്‍ മാത്രമെ പാസുള്ളുവെന്നും പത്തു രുപ കൊടുത്താല്‍ യഥേഷ്ടം സൗജന്യമായി സഞ്ചരിക്കാമെന്നും കെ.എസ്.ആര്‍.ടി.സിയില്‍ പാസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. എല്ലാ റുട്ടിലും പാസ് അനുവദിക്കാത്തത് യഥേഷ്ടം ബസ് എല്ലാ സമയവും ഇല്ലാത്തതിനാലും, പാസ് അനുവദിച്ചാല്‍ അത്തരം ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള സൗകര്യം പല റുട്ടുകളിലും ഇല്ലാത്തതാണ് കാരണമെന്ന് അദ്ദേഹം പറയുന്നു. എന്‍.എച്. വഴി ടി.ടി.യും നോണ്‍ സ്റ്റോപ്പും മാത്രമാണ് ഓടുന്നത്. കെ.എസ്.ആര്‍.ടി.സി ദേശസര്‍ക്കരിച്ച റൂട്ടില്‍ മാത്രമെ പാസ് അനുവദിക്കാന്‍ നിര്‍വ്വാഹമുള്ളു. അതുകൊണ്ടാണ് ചന്ദ്രഗിരി റുട്ടില്‍ മാത്രം ഇത് അനുവദിക്കുന്നത്. എല്ലാ മേഘലയിലും സൗജന്യ പാസ് അനുവദിക്കണമെന്നാണ് സംഘടനയുടെ ആഗ്രഹമെന്ന് കെ.എസ്.ആര്‍.ടി.എ ജില്ലാ സെക്രട്ടറി മോഹനന്‍ പാടി പറഞ്ഞു. ഇപ്പോള്‍ ചന്ദ്രഗിരി റുട്ടില്‍ മാത്രം 2,616 പാസ് അനുവദിച്ചിട്ടുണ്ട്. റിക്കാര്‍ഡ് വര്‍ദ്ധനവാണ് ഇത്തവണ. പത്തു മിനിറ്റു ദുരം നടക്കാന്‍ പാകത്തില്‍ പോലും സൗജന്യ പാസു കാരണം കുട്ടികള്‍ മടിക്കുന്നു.

മംഗലാപുരത്ത് പോയി പഠിക്കുന്ന വിദ്യാര്‍ത്ഥിക്കള്‍ക്കും കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പാസ് അനുവദിക്കണമെന്ന് എ.ഐ.എസ്.എഫ് പെരുമ്പളയില്‍ ചേര്‍ന്ന പഠനശിബിരത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു. വലിയ തോതില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ കഴിവും സൗകര്യവുമുള്ള സര്‍ക്കാര്‍ ബസ് ജില്ലയില്‍ ആകെ ചന്ദ്രഗിരി റൂട്ടില്‍ മാത്രം ഈ സൗകര്യം ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ഈ പ്രമേയത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ഈ പ്രമേയം സര്‍ക്കാര്‍ ഗൗരവപുര്‍വ്വം കാണുമെന്ന് രക്ഷകര്‍ത്താക്കള്‍ പ്രതീക്ഷിക്കുകയാണ്.
-പ്രതിഭാരാജന്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.