Latest News

ജോലി സമയത്ത് പൂക്കളം വേണ്ട; സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

തിരുവനന്തപുരം:[www.malabarflash.com]ജോലി സമയത്ത് ഉദ്യോഗസ്ഥര്‍ പൂക്കളമിട്ട് സമയം കളയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്ത് ആഘോഷങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്ത്‌പോയി വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ജോലിസമയം നഷ്ടപ്പെടുത്താതെ സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളമൊരുക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.