വെള്ളിയാഴ്ച രാത്രി 8.15 മണിയോടെ ഉദുമ ടൗണില്‍ വെച്ച് ശ്യാമിനെ ബൈക്കുകളിലായെത്തിയ സംഘമാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കാലിനും കൈക്കുമാണ് ഗുരുതരമായി വെട്ടേറ്റത്. അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ്സ് കേന്ദ്രങ്ങള്‍ ആരോപിച്ചു.
അതേ സമയം കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ മകനെ വെളളിയാഴ്ച വൈകുന്നേരം ശ്യാം ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇതിനെ ചോദ്യം ചെയ്ത മാങ്ങാട്ടെ സി.പി.എം പ്രവര്‍ത്തകന്‍ പ്രാഭാകരന്‍ (33) നെ ശ്യാമിന്റെ നേതൃത്വത്തിലുളള ഒരു സംഘം അക്രമിച്ചതായും പരാതിയുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment