Latest News

സനാബില്‍ എക്‌സലന്‍സി അവാര്‍ഡ് മീറ്റ് ആഗസ്റ്റ് 24 ന്

ഉദുമ:[www.malabarflash.com] വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളേയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ഉദുമ സനാബില്‍ ഫുട്‌ബോള്‍ അക്കാദമി, ഉദുമ സി.എച്ച് സെന്ററിന്റെയും ബാജിയോഫാന്‍സ് ഉദുമയുടെയും സഹകരണത്തോടെ അനുമോദിക്കും.

ഉദുമ പഞ്ചായത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു ഉന്നത വിജയികളേയും, ഇന്ദിരാനഗര്‍ കൊര്‍ദോവ കോളേജിലെ പ്ലസ് ടുവില്‍ ഉന്നത വിജയികളേയും, അന്താരാഷ്ട്ര വിദ്യാഭ്യാസ ഉച്ചകോടിയില്‍ സംബന്ധിക്കുന്ന ഡോ. ജലീല്‍ പെര്‍ള, ദേശീയ റഫറീസ് ക്യാമ്പിലേക്ക് തെരഞ്ഞെടുത്ത മുഹമ്മദ് ഇര്‍ഷാദ് എന്നിവരേയും 2016 ആഗസ്റ്റ് 24 ന് കാപ്പില്‍ സനാബില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന എക്‌സലന്‍സി മീറ്റില്‍ ആദരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ ബി എം ശരീഫ് അദ്ധ്യക്ഷത വഹിക്കും.

ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.സി.ആഷിഫ്, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റ്റി ഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍, ഉദുമ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കാപ്പില്‍ മുഹമ്മദ് പാഷ, ഹമീദ് മാങ്ങാട്, പ്രീതമധു, കെ.വി.അപ്പു, സൈനബാ അബൂബക്കര്‍ , ചന്ദ്രന്‍ നാലാം വതുക്കല്‍, ഉദുമ.സി എച്ച് സെന്റര്‍ ഭാരവാഹികളായ ഖാദര്‍ കാതീം, എം.എച്ച്.മുഹമ്മദ് കുഞ്ഞി, ടി.കെ.ഹബീബ്, എം.എ നജീബ്, റഊഫ് ബാവിക്കര, സനാബിള്‍ ഫുട്‌ബോള്‍ അക്കാദമി ഭാരവാഹികളായ കെ.വി പ്രസീദ്, അഷറഫ് പൊയ്യയില്‍, കെ.എം.എ റഹ്മാന്‍ കാപ്പില്‍, ലത്തീഫ് ഖാതീം.മറ്റുസാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.