ലോസ് ആഞ്ചലിസ്:[www.malabarflash.com] ബോളിവുഡ് താരം ഷാരൂഖ് ഖാനെ അമേരിക്കയിലെ ലോസ് ആഞ്ചലിസ് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി തടഞ്ഞുവെച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് ഷാരൂഖിനെ എയര്‍പോര്‍ട്ടിലെ ഇമഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് ചോദ്യംചെയ്തത്. ഷാരൂഖ് തന്നെയാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളെ ഞാന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷെ, പല തവണ അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ ഇത് ആവര്‍ത്തിക്കുന്നത് വളരെ ദുഃഖകരമാണ്. കാത്തിരിപ്പിനിടയില്‍ പോക്കിമോന്‍ കളിക്കാനായി എന്നത് മാത്രമാണ് ഏക ആശ്വാസമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇത് ആദ്യ തവണയല്ല ഷാരൂഖ് ഖാനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുന്നത്. 2012ല്‍ ന്യൂ യോര്‍ക്ക് വിമാനത്താവളത്തില്‍ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. 2009ലും അദ്ദേഹത്തിന് ന്യൂ യോര്‍ക്ക് എയര്‍പോര്‍ട്ടില്‍ സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment