Latest News

നെല്ലി മരത്തിന്‍റെ നാലാം പിറന്നാള്‍ ആഘേഷിച്ചു

മടിക്കൈ:[www.malabarflash.com] എന്‍റെ മരം പദ്ധതിയിലൂടെ മൂന്നാം ക്ലാസ്സില്‍ നിന്ന് തനിക്ക് ലഭിച്ച നെല്ലിതൈ നട്ടുവളര്‍ത്തി കൂട്ടുകാരേയും അധ്യാപകരേയും വീട്ടിലേക്ക് ക്ഷണിച്ച് മരത്തിന്‍റെ നാലാം പിറന്നാള്‍ ആഘേഷിച്ചു.

അമ്പലത്തുകര ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഋതുരാജാണ് ഹിന്ദി പാഠപുസ്ത്കത്തിലെ ഗുല്‍മോഹര്‍ കാ ജന്മദിന്‍ എന്ന പാഠവുമായി ബന്ധപ്പെടുത്തി നെല്ലിമരത്തിന്‍റെ പിറന്നാള്‍ ആഘോഷിച്ചത് .

മരത്തെ അലംങ്കരിച്ചും കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും മധുര പലഹാരങ്ങള്‍ നല്‍കിയുമാണ് ആഘേഷം.ഹെഡ് മാസ്റ്റര്‍ വി.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എം ബാലന്‍, കെ.വി.രാജന്‍, കെ.രേണുക എന്നിവര്‍ സംസാരിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.