Latest News

ഷാനവാസ് പാദൂര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു

കാസര്‍കോട് :[www.malabarflash.com] ജില്ലാ പഞ്ചായത്ത് ഉദുമ നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച യു ഡി എഫിലെ ഷാനവാസ് പാദൂര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി ബി അബ്ദുല്‍റസാഖ് എം എല്‍ എ, യു ഡി എഫ് നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

പാദൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഇവിടെ വീണ്ടും വോട്ടെടുപ്പ് നടന്നത്. 1886 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാനവാസ് വിജയിച്ചത്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.