മടിക്കൈ:[www.malabarflash.com] പതിനൊന്നാമത് സംസ്ഥാന സബ് ജൂനിയര്‍ വടം വലി ചാമ്പ്യന്‍ഷിപ്പിന് മടിക്കൈ കാലിച്ചാംപൊതി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ വടംവലി അസോസിയേഷന്‍ ജില്ലാപ്രസിഡണ്ട് കെ.പി.അരവിന്ദാക്ഷന്‍ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളില്‍ നിന്നായി നാല് കാറ്റഗറികളിലായി 48 ടീമുകളാണ് പങ്കെടുക്കുന്നത്.
ആണ്‍കുട്ടികളുടെ 480, 500 കിലോഗ്രാം കാറ്റഗറിയിലും പെണ്‍കുട്ടികളുടെ 400, 420 കിലോഗ്രാം കാറ്റഗറിയിലുമാണ് മത്സരങ്ങള്‍ നടക്കുന്നത്. അഞ്ഞൂറോളം കായികതാരങ്ങള്‍ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. കീക്കാംകോട് റെഡ് സ്റ്റാര്‍ ആര്‍ട്സ് ആന്‍റ്സ്പോര്‍ട്സ് ക്ലബ്ബുമായി ചേര്‍ന്നാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്‍റെ ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഞായറാഴ്ച സമാപന സമ്മേളനം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി.പി ദാസന്‍ മുഖ്യാതിഥിയായിരിക്കും. ദേശീയ ചാമ്പ്യന്‍ ഷിപ്പിനുള്ള സബ് ജൂനിയര്‍ ടീമുകളെ ഈ മത്സരത്തില്‍ നിന്നു തെരഞ്ഞെടുക്കും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment