Latest News

പ്രതിഭാരാജന്റെ “എഴുത്തുപുര” പുകാസ സാഹത്യ സംവാദം സംഘടിപ്പിച്ചു

കാസര്‍കോട്:[www.malabarflash.com] വിവിധ ആനുകാലികങ്ങളില്‍ 2 വര്‍ഷത്തോളമായി ഖണ്ഡശ പ്രസിദ്ധീകരിച്ചു വരുന്ന എഴുത്തുപുരയെ അധികരിച്ച് പുരോഗമന കലാസാഹിത്യ സംഘം കാസര്‍കോട് ഏരിയാ കമ്മറ്റി സാഹിത്യം സംവാദം സംഘടിപ്പിച്ചു.

കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഹാളില്‍ വെച്ചായിരുന്നു സംവാദം. സാഹിത്യ രംഗത്ത് വിമര്‍ശന വിശകലന സാഹിത്യം വേണ്ടെത്ര ഉയര്‍ന്നു വരുന്നില്ലെന്നും എഴുത്തുകാര്‍ വിമര്‍ശനപരമായും സ്വയം വിമര്‍ശനപരമായും എഴുത്തിനെ നോക്കിക്കാണണെന്നും നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നു.

പുകാസയുടെ എരിയാ പ്രസിഡണ്ട് ദാമോധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ബാലകൃഷ്ണന്‍ ചെര്‍ക്കള സ്വാഗതവും, കെ.എച്. മുഹമ്മത് കുഞ്ഞി നന്ദിയും പറഞ്ഞു. വിനോദ് കുമാര്‍ പെരുമ്പള, രവീന്ദ്രന്‍ പാടി, എ.എസ് മുഹമ്മത് കുഞ്ഞി, മണി.എസ്. നായര്‍, അത്തീഖ് റഹ്മാന്‍, പി.കെ ഗോപി മടിക്കൈ തുടങ്ങിയവര്‍ സംസാരിച്ചു .പ്രതിഭാരാജന്‍ മറുപടി പറഞ്ഞു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.