Latest News

'നമുക്ക് ജാതിയില്ല' വിളംബരം ശതാബ്ദി സമ്മേളനം; ശ്രീനാരായണ ഗ്ലോബൽ മിഷൻ ജില്ലാ കമ്മറ്റി രൂപീകരിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] ശ്രീനാരായണ ഗുരുദേവന്റെ 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ ശതാബ്ദി സമ്മേളനവും ശ്രീനാരായണ ഗ്ലോബൽ മിഷൻ കാസർകോട് ജില്ലാ കമ്മറ്റി രൂപീകരണവും വിവിധ പരിപാടികളോടെ നടന്നു. കാഞ്ഞങ്ങാട് പൊതുമരാമത്ത് റസ്റ്റ് ഹൌസ് ഹാളിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ഗ്ലോബൽ മിഷൻ ദേശീയ വൈസ് പ്രസിഡണ്ട് പി.വി.ലക്ഷ്മണൻ ഉദ്‌ഘാടനം ചെയ്തു.

ജാതി, മത ചിന്തകൾ ഇല്ലാതെ ശ്രീനാരായണ ഗുരു തെളിച്ച വിശ്വ മാനവികതയുടെ വഴികളിലൂടെ സമൂഹം സഞ്ചരിക്കാൻ വിമുഖത കാണിച്ചതാണ് തീവ്രവാദ ചിന്തകൾക്കും മനുഷ്യകുല

ത്തിൽ ഇന്ന് കാണുന്ന അപചയത്തിനും കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സംഘടനയുടെ കേന്ദ്ര ആസ്ഥാനത്തിന് സമീപം ശ്രീനാരായണ സർവ്വകലാശാല ആരംഭിക്കാൻ ഗ്ലോബൽ മിഷൻ നടപടി സ്വീകരിച്ചു വരികയാന്നെനും പി.വി. ലക്ഷ്മണൻ പറഞ്ഞു.

കാസർകോട് ജില്ലയുടെ വികസനത്തിനായി സംസ്ഥാന സർക്കാറിന്റെ പിന്തുണയോടെ പദ്ധതികൾ ഏറ്റെടുക്കുന്നതിന് സമ്മേളനം ചർച്ച ചെയ്തു അംഗീകാരം നൽകി. യോഗത്തിൽ ടി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

മലബാർ മേഖല വർക്കിംഗ് പ്രസിഡണ്ട് വി.പി.സുജീഷ്, വൈസ് പ്രസിഡണ്ട് കെ.പി.പദ്മനാഭൻ, വയനാട് ജില്ലാ ജനറൽ സെക്രട്ടറി കെ. ആർ. ജയരാജ്, മേഖല ചീഫ് കോ ഓഡിനേറ്റർ പി.വി. വിജയൻ, കെ.കുമാരൻ, ഉദിനൂർ സുകുമാരൻ, പി.സി.വിശ്വംഭരൻ പണിക്കർ, കെ. ജി. കൊടക്കാട്, പി. പി. നാരായണൻ, അഡ്വ .കെ.സി.ശശീന്ദ്രൻ, പ്രമോദ് കരുവളം, നാരായണൻ കണിച്ചിറ, അഡ്വ. അർജുനൻ വയലിൽ, കെ.സുകുമാരൻ പണിക്കർ, കെ.വി.രാഘവൻ, ഏക്കാൽ രാഘവൻ, കെ.ദിനേശൻ, ടി. കെ. നാരായണൻ, ടി.പ്രഭാകരൻ, കെ. ആനന്ദൻ, സി.ചിത്രാകരൻ, ബി.വി.ബിജു, സജിത്ത് മയിച്ച, ടി.പി.നാരായണി എന്നിവർ പ്രസംഗിച്ചു. 

ഭാരവാഹികളായി കെ.ജി. കൊടക്കാട് (മുഖ്യരക്ഷാധികാരി ) ടി. ബാലകൃഷ്ണൻ എളേരി ( ജില്ലാ ചീഫ് കോ ഓഡിനേറ്റർ ) പി. പി. നാരായണൻ ചന്തേര ( ജില്ലാ കോ ഓഡിനേറ്റർ ) അഡ്വ .കെ.സി.ശശീന്ദ്രൻ കാഞ്ഞങ്ങാട് ( പ്രസിഡണ്ട് ) പി.സി. വിശ്വംഭരൻ പണിക്കർ തൃക്കരിപ്പൂർ, കെ. കുമാരൻ കാഞ്ഞങ്ങാട് ( വർക്കിംഗ് പ്രസിഡണ്ടുമാർ ) ഉദിനൂർ സുകുമാരൻ തൃക്കരിപ്പൂർ( ജില്ലാ ജനറൽ സെക്രട്ടറി ) സി. കുമാരൻ മാസ്റ്റർ നീലേശ്വരം, അഡ്വ. സതീശൻ കാഞ്ഞങ്ങാട്, പ്രമോദ് കരുവളം, കെ.ആനന്ദൻ, കെ. രാഘവൻ ( വൈസ് പ്രസിഡണ്ടുമാർ ) കെ. സുജിത്ത് കൊടക്കാട് , പി.പി.രവി മാണിയാട്ട് (ജില്ലാ സെക്രട്ടറിമാർ) നാരായണൻ പള്ളിക്കാപ്പിൽ ( ജില്ലാ ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.