തിരുപ്പൂര്‍:[www.malabarflash.com] തിരുപ്പൂരിനടുത്ത് വെള്ളക്കോയിലില്‍ വളര്‍ത്തുനായയെ അടിച്ചുകൊന്ന് ചാക്കില്‍ കെട്ടി എറിഞ്ഞ വീട്ടുടമക്കെതിരെ പോലീസ് കേസെടുത്തു.
മുത്തൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഈശ്വറിനെതിരെയാണ് (50) പോലീസ് കേസെടുത്തത്. ഈശ്വര്‍ നായയെ അടിച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
വീട്ടില്‍ വളര്‍ത്തുന്ന നായ തന്നെ കടിച്ചതിനെ തുടര്‍ന്നാണ് നായയെ കൊന്നതെന്ന് ഈശ്വര്‍ പോലീസിനോട് പറഞ്ഞു. രണ്ട് വകുപ്പുകളിലാണ് ഈശ്വറിനെതിരെ പോലീസ് കേസെടുത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. നായയെ മൃഗസംരക്ഷണ വകുപ്പ് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment