ചെന്നൈ:[www.malabarflash.com] സാധാരണ പ്രസവത്തിലൂടെ പിറന്ന കുഞ്ഞിന് തൂക്കം അഞ്ചു കിലോ. അപൂർവങ്ങളിൽ അപൂർവാണ് ഇത്രയും ഭാരമുള്ള കുഞ്ഞു പിറക്കുന്നതെന്നു ഡോക്ടർമാർ. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണു ഡോക്ടർമാരെ അദ്ഭുതപ്പെടുത്തി 5.1 കിലോഗ്രാം തൂക്കമുള്ള ആൺകുഞ്ഞാണു കുഞ്ഞു പിറന്നത്.
പിള്ളയാർപാളയം സ്വദേശി ഭാനുമതിക്കാണ് അഞ്ചുകിലോ തൂക്കമുള്ള കുഞ്ഞു പിറന്നത്. ഇരട്ടക്കുട്ടികളെയാണോ ഭാനുമതി ഗർഭം ധരിച്ചിരിക്കുന്നതെന്നു സംശയിച്ചിരുന്നു. താലൂക്ക് ഹെൽത്ത് സെന്ററിൽ നടത്തി സ്‌കാനിംഗിൽ കുട്ടിക്കു തൂക്കക്കൂടുതലുണ്ടെന്നു വ്യക്തമായതിനെത്തുടർന്നു ഭാനമതിയെ കാഞ്ചീപുരം സർക്കാർ ആശുപത്രിയിലേക്കു മാറ്റുകയായിയരുന്നു.
ഭാനുമതിയുടെ മൂത്ത രണ്ടുകുട്ടികൾക്കും 3.4, 3.6 കിലോ എന്നിങ്ങനെയായിരുന്നു ജനനസമയത്തെ തൂക്കം. അതേസമയം മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതിരുന്നതിനാൽ സാധാരണ പ്രസവമായിരുന്നു. ഇത്രയും തൂക്കം കുട്ടിക്കുണ്ടാകുമെന്നു കരുതിയിരുന്നില്ലെന്നു ഗൈനക്കോളജിസ്റ്റ് ഡോ. എൻ ഗായത്രി സുരേഷും പറഞ്ഞു.
സാധാരണഗതിയിൽ പ്രമേഹരോഗികളായ സ്ത്രീകൾക്കു ജനിക്കുന്ന കുഞ്ഞുങ്ങൾക്കു കുറച്ചു തൂക്കം കൂടാറുണ്ട്. എന്നാൽ ഭാനുമതി പ്രമേഹരോഗിയല്ലാത്തത് അദ്ഭുതപ്പെടുത്തുന്നുവെന്നും ഡോ. ഗായത്രി ചൂണ്ടിക്കാട്ടി.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment