കോട്ടയം:[www.malabarflash.com] പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞൂം കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ മെഴുകു പ്രതിമ കന്യാകുമാരിയിലെ ബേവാച്ച് വാക്‌സ് മ്യൂസിയത്തില്‍ ഇടംപിടിച്ചു. ഇതാദ്യമായാണ് കേരളരാഷ്ട്രീയത്തില്‍ നിന്നും ഒരാളുടെ മെഴുക് പ്രതിമ മ്യൂസിയത്തില്‍ സ്ഥാനം പിടിക്കുന്നത്.
പ്രതിമയുടെ അനാച്ഛാദനം ഉമ്മന്‍ചാണ്ടി കോട്ടയത്ത് നിര്‍വഹിച്ചു. പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് അനാച്ഛാദനം കോട്ടയത്ത് സംഘടിപ്പിച്ചത്. തല ഉയര്‍ത്തിപ്പിടിച്ച് അകലേയ്ക്കു നോക്കി നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ മുഖത്തു രാഷ്ട്രീയ കോലാഹലങ്ങളുടെ അത്ഭുതമോ ആവേശമോ ഒന്നും ഇല്ല,
ചെറുപുഞ്ചിരി മാത്രം. മെഴുകില്‍ തീര്‍ത്ത പ്രതിമയില്‍ ചിരി ചേര്‍ക്കാന്‍ ഏറെ പണിപ്പെട്ടതായി ശില്‍പ്പി പാക്കില്‍ കുഴിമലയില്‍ ബേബി അലക്‌സ് പറഞ്ഞു. യാത്രയും അലച്ചിലും കാരണം രാവേറും തോറും ക്ഷീണിച്ച അവസ്ഥയിലാണു ജനങ്ങള്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടിയെ കാണുന്നത്.
ഒരു ദിവസം പാതിരാവില്‍ ഏറെ വൈകി അടുത്തു കിട്ടിയ അദ്ദേഹത്തിന്റെ അളവെടുക്കാന്‍ കിട്ടിയത് 10 മിനിറ്റ്. കൂടുതല്‍ സംസാരിക്കാനും കഴിഞ്ഞില്ല. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും എം.എല്‍.എയായും 40 വര്‍ഷത്തോളം അടുത്തു പരിചയമുളള ഉമ്മന്‍ ചാണ്ടിയുടെ ഭാവഭേദങ്ങള്‍ കാണാപ്പാഠമായ ബേബിക്ക് ആ നിമിഷങ്ങള്‍ ധാരാളമായിരുന്നു. ബാക്കിയെല്ലാം അലക്‌സ് മനസ്സിന്റെ മൂശയിലിട്ട് വാര്‍ത്തെടുത്തപ്പോള്‍ ഒറിജിനലിനെ വെല്ലുന്ന കുഞ്ഞൂഞ്ഞ് റെഡി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment