തിരുവനന്തപുരം:[www.malabarflash.com] കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ വിവാദപ്രസംഗത്തില്‍ പത്തനാപുരം പോലീസ് കേസെടുത്തു. പിള്ള നടത്തിയ പ്രസംഗം വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കൊല്ലം റൂറല്‍ എസ്.പി അജിതാ ബീഗത്തോട് നിര്‍ദേശിച്ചിരുന്നു.
പത്തനാപുരം കമുകന്‍ചേരി എന്‍.എസ്.എസ് കരയോഗത്തിന്റെ യോഗത്തിലായിരുന്നു പള്ളിയിലെ ബാങ്കുവിളിയെയടക്കം അധിക്ഷേപിച്ച പ്രസംഗം. ഐ.പി.സി 153ാം വകുപ്പുപ്രകാരം കേസെടുക്കാന്‍ നിര്‍ദേശിച്ച ഡി.ജി.പി മറ്റ് വകുപ്പുകള്‍ ചുമത്തേണ്ട സാഹചര്യമുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
നേരത്തേ, പിള്ളയുടെ പ്രസംഗം ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചെന്ന് പരാതി ലഭിച്ചതിനത്തെുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എസ്.പി ഉത്തരവിട്ടിരുന്നു. പ്രസംഗത്തിന്റെ ശബ്ദരേഖ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നായിരുന്നു കണ്ടെത്തല്‍. എസ്.പിയുടെ റിപ്പോര്‍ട്ട് പോലീസ് ആസ്ഥാനത്തെ ലീഗല്‍ സെല്‍ പരിശോധിച്ചശേഷം കേസെടുക്കാമെന്ന് ശിപാര്‍ശ ചെയ്യുകയായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment