മാവുങ്കാല്‍:[www.malabarflash.com] പെട്രോള്‍ ബങ്കില്‍ പെട്രോള്‍ നിറച്ച് കൊണ്ടിരിക്കുകയായിരുന്ന ടെലിവിഷന്‍ ചാനലിന്റെ മിനി വാനിന് മുകളില്‍ ഘടിപ്പിച്ച ജനറേറ്റര്‍ പൊട്ടിത്തെറിച്ചു. മാവുങ്കാല്‍ പെട്രോള്‍ ബങ്കില്‍ വെളളിയാഴ്ച രാവിലെയാണ് സംഭവം. ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം.
ടെലിവിഷന്‍ ചാനലായ ഫഌവേഴ്‌സിന്റെ റോഡ് ഷോക്ക് പോകുകയായിരുന്ന കെ എല്‍ 07 സി ബി 3176 നമ്പര്‍ മിനി വാനിന്റെ ജനറേറ്ററാണ് പെട്രോള്‍ ബങ്കില്‍ പൊട്ടിത്തെറിച്ചത്. ഫഌവേഴ്‌സ് ചാനലിന്റെ റോഡ് ഷോയുടെ ഉദ്ഘാടനം വെളളിയാഴ്ച രാവിലെ കാസര്‍കോട്ട് നടക്കേണ്ടതായിരുന്നു.
ഇതിന് വേണ്ടി എറണാകുളത്ത് നിന്ന് പുറപ്പെട്ടതാണ് മിനി വാന്‍. പൊട്ടിത്തെറിയില്‍ ജനറേറ്ററില്‍ നിറച്ച പെട്രോളിന് തീ പിടിച്ചപ്പോള്‍ വണ്ടിയിലുണ്ടായിരുന്ന മിക്കവരും ഓടി രക്ഷപ്പെട്ടു. ഡ്രൈവര്‍ എറണാകുളം സ്വദേശി അനീഷിന്റെ മനസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ് വന്‍ ദുരന്തം ഒഴിവായത്.
കത്തിപ്പടര്‍ന്ന ജനറേറ്ററുമായി അനീഷ് വണ്ടിയെടുത്ത് 150 മീറ്ററോളം അകലെ ദേശീയ പാതയിലേക്ക് ഓടിച്ച് പോകുകയായിരുന്നു. ഓടിക്കൂടിയ മാവുങ്കാലിലെ ചുമട്ടുതൊഴിലാളികള്‍ വാനിലെ ജനറേറ്റര്‍ ഇളക്കിയെടുത്ത് റോഡരികില്‍ തളം കെട്ടി നിന്ന വെള്ളത്തിലിടുകയായിരുന്നു. പിന്നീട് കാഞ്ഞങ്ങാട്ട് നിന്ന് ഫയര്‍ഫോഴ്‌സും ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് ഐ കെ ബിജുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും മാവുങ്കാലില്‍ കുതിച്ചെത്തി. ജനറേറ്റര്‍ പരിശോധിച്ച് തീ യണച്ചു.
മാവുങ്കാല്‍ പെട്രോള്‍ ബങ്കില്‍ നിന്ന് പൊടുന്നനെ മിനിവാന്‍ പുറത്തേക്കെടുത്തത് കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്.ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് മാവുങ്കാലിലെ ജനങ്ങള്‍. ജനറേറ്ററില്‍ നിന്ന് തീ പടര്‍ന്നയുടന്‍ വാന്‍ ഡ്രൈവര്‍ അനീഷ് വണ്ടി അവിടെ നിന്ന് നീക്കിയില്ലായിരുന്നുവെങ്കില്‍ പെട്രോള്‍ ബങ്കിനെ തന്നെ തീ വിഴുങ്ങുമായിരുന്നു.
ചുമട്ടുതൊഴിലാളികളോടൊപ്പം നാട്ടുകാരും ഡ്രൈവര്‍മാരും ആത്മാര്‍ത്ഥമായി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ കൈയ്യെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment