കാഞ്ഞങ്ങാട്:[www.malabarflash.com] ചിത്താരി ജമാഅത്ത് ഹൈസ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങ് ചെയ്ത് അപമാനിച്ച ഇതേ സ്‌കൂളിലെ പത്ത് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് കേസ്. മാസങ്ങള്‍ക്ക് മുമ്പാണ് ഈ വിദ്യാര്‍ത്ഥി സ്‌കൂളില്‍ പ്ലസ്‌വണ്ണില്‍ പ്രവേശനം നേടിയത്. ഈ കുട്ടിയെ നിരന്തരമായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംങ് എന്ന പേരില്‍ വേട്ടയാടുകയായിരുന്നു.
സഹികെട്ട വിദ്യാര്‍ത്ഥി സംഭവം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ പോലീസിനെ സമീപിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment