Latest News

23 വര്‍ഷം പ്രവാസിയായി തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ കയറ്റിയില്ല; മധ്യവയസ്‌കന്‍ സമരത്തില്‍

കൊല്ലം:[www.malabarflash.com] ഇരുപത്തിമൂന്ന് വര്‍ഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന മധ്യവയസ്‌കന്‍ രോഗിയായി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുടുംബം വീട്ടില്‍ നിന്നും പുറത്താക്കിയതായി പരാതി.

നടുങ്ങോലം വടക്കേമുക്ക് ജെ.പി.വിലാസത്തില്‍ ജയപ്രസാദ് (53) ആണ് പരാതിക്കാരന്‍. സ്വന്തം വീട്ടില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നു കാട്ടി വീടിനുമുന്നില്‍ ഇദ്ദേഹം സമരവും തുടങ്ങിയിട്ടുണ്ട്.

പ്രവാസിയായിരുന്ന ജയപ്രസാദ് ഹൃദ്രോഗബാധയെ തുടര്‍ന്ന് ചികിത്സയ്ക്കും മറ്റുമായി ഏതാനും മാസങ്ങളായി നാട്ടില്‍ തന്നെയുണ്ട്. ഇതിനകം തന്നെ വലിയൊരു തുക ചികിത്സയ്ക്കായി ചെലവഴിച്ചു.

ചികിത്സയ്ക്ക് കൂടുതല്‍ തുക ആവശ്യമാണെന്ന് കണ്ടതോടെ വീട്ടുകാര്‍ കൈയ്യൊഴിയുകയായിരുന്നെന്ന് ജയപ്രസാദ് പറയുന്നു. സത്യഗ്രഹം തുടങ്ങിയതോടെ തനിയ്‌ക്കെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുകയാണെന്നും ജയപ്രസാദ് പറഞ്ഞു.

രോഗിയായ ഭര്‍ത്താവില്‍ നിന്നും വരുമാനമൊന്നും ലഭിക്കാതായതോടെ ഇയാളുടെ ഉടമസ്ഥതയിലുളള വീട്ടില്‍ നിന്നും പുറത്താക്കുകയും ബന്ധം പിരിയാന്‍ കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തതെന്ന് ജയപ്രസാദ് പറയുന്നു.

സമരം നടക്കുന്നതറിഞ്ഞ് ദേശീയ മനുഷ്യാവകാശ സംരക്ഷണ മിഷന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരവൂര്‍ പോലീസില്‍ വിവരം അറിയിച്ചെങ്കിലും പോലീസ് എത്തിയില്ലെന്നും ആക്ഷേപമുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.