Latest News

ഇന്ത്യയുടെ നിലനിൽപ്പിന് മാനവിക ഐക്യം അനിവാര്യം - മുസ്ലിം ലീഗ്

കാസര്‍കോട്:[www.malabarflash.com] സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷികം പിന്നിടു മ്പോൾ ഇന്ത്യ നേരിടുന്ന ഭവിഷ്യത്ത് വിഭാഗീയ ചിന്താഗതികളാണെന്നും അസഹിഷ്ണുതയും തീവ്രവാദവും ഭാരതീയരെ വ്യത്യസ്ത ചേരികളാക്കി ഭിന്നിപ്പിക്കുകയാണെന്നും അറുതി വരുത്താൻ ജനാധിപത്യ മതേതര ശകതികൾ ഐക്യപ്പെSണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.

മതത്തിന്റെ പേരിലും ജാതിയുടെ പേരിലും പര സ്പരം അടിച്ചമർത്തപ്പെടുന്നത് ഭാരതത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ് .
സ്വാതന്ത്ര്യം പരിപൂർണ്ണമാകുന്നത് ചിന്തയ്ക്ക് പോലും സ്വാതന്ത്ര്യം നൽകുമ്പോഴാണ് എല്ലാ വിഭാഗമാളുകളുംപൂർണ അർത്ഥത്തിലുളള സ്വാതന്ത്ര്യം അനുഭവിക്കണം എന്നതാണ് മുസ്ലിം ലീഗിന്റെ നയം.
മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഭീകരവാദത്തിനും ,വർഗ്ഗീയ , വർഗ്ഗ ഫാസിസത്തിനുമെതിരെ മാനവികതയെ ഉണർത്തുക എന്ന ക്യാമ്പയിനിന്റെ ജില്ല തല ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ചെർക്കളം അബദുളള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ദീൻ സ്വാഗതം പാഞ്ഞു.

സംസ്ഥാന വൈസ്പ്രസിഡണ്ട് സി.ടി.അഹമ്മദലി, സംസ്ഥാന സെക്രട്ടറി അബദുൽ റഹ്മാൻ കല്ലായി , മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. സുബൈർ, സംസ്ഥാന പ്രവർത്തക സമിതി അംഗം എം.സി. വടകര, എ.അബ്ദുൾ റഹ്മാൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ,പി.ബി. അബ ദുൾ റസാഖ് എം. എൽ എ ., പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ടി.ഇ.അബദുല്ല, കെ.എം. ശംസുദ്ദീൻ ഹാജി, എ.ജി.സി. ബഷീർ, കെ.ഇ.എ.ബക്കർ , എം.അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, സി.മുഹമ്മദ് കുഞ്ഞി, മൊയ്തീൻ കൊല്ലമ്പാടി, ഹാഷിംബംബ്രാണി , എ.കെ .എം അഷറഫ്, എ.പി.ഉമ്മർ, കെ.അബ്ദുളള കുഞ്ഞി എന്നിവർ പ്രസംഗിച്ചു.
ജില്ലയിലേക്ക് അനുവദിച്ച മെമ്പർഷിപ്പ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി ജില്ലാ കമ്മിറ്റി ഭരവാഹികളായ ചെർക്കളം അബ്ദുളള, എം.സി. ഖമറുദ്ദീൻ, എ.അബദുൾ റഹിമാൻ എന്നിവർക്ക് കൈമാറി.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.