കരിപ്പൂര്‍:[www.malabarflash.com] കംപ്യൂട്ടറിന്റെ യുപിഎസിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു കോടിയിലേറെ രൂപ വിലവരുന്ന 6.45 കിലോഗ്രാം സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ ഡിആര്‍ഐ സംഘം പിടികൂടി.
കഴിഞ്ഞ ദിവസം രാത്രി ബഹ്‌റൈനില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ കോഴിക്കോട് കൊയിലാണ്ടി നടുവണ്ണൂര്‍ സ്വദേശി തസ്‌ലിം (27) പിടിയിലായി.
യുപിഎസിലെ ബാറ്ററി നീക്കി 52 സ്വര്‍ണ ബിസ്‌കറ്റുകള്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 38 ഗ്രാം തൂക്കമുള്ള മറ്റൊരു സ്വര്‍ണക്കട്ടിയുമുണ്ടായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നു കോഴിക്കോട്ടുനിന്നെത്തിയ ഡിആര്‍ഐ സംഘമാണ് സ്വര്‍ണം പിടിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment