Latest News

മൊഞ്ചുള്ളപ്പാട്ട് മാപ്പിളപ്പാട്ട് ഗ്രാന്റ് ഫിനാലെക്ക് കാസര്‍കോട് ഒരുങ്ങി

കാസര്‍കോട്:[www.malabarflash.com] നല്ലപ്പാട്ട് വാട്‌സാപ് കൂട്ടായ്‌യുട മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന മൊഞ്ചുള്ളപ്പാട്ട് മാപ്പിളപ്പാട്ട് റിയാലിറ്റിഷോ ഗ്രാന്റ് ഫിനാലെ ആഗസ്ത് 19 വെള്ളിയാഴ്ച കാസര്‍കോട് ടൗണ്‍ ഹാളില്‍ വെച്ച് നടക്കും.

വൈകുന്നേരം നാല് മണിക്ക് കൂട്ടായ്മയിലെ അംഗങ്ങളുടെ സംഗമം നടക്കും, 5 മണി മുതല്‍ റിയാലിറ്റിഷോ ഗ്രാന്റ് ഫിനാലെ അരങ്ങേറും. 7 മണിക്ക് പരിപാടിയുടെ ഉദ്ഘാടം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ മുഖ്യാതിഥിയായിരിക്കും. 

മുനിസിപ്പല്‍ ചെയര്‍മാന്‍ ബീഫാത്തിമ ഇബ്രാഹിം, എം.സി. ഖമറുദ്ദീന്‍, യഹ്‌യ തളങ്കര, എന്‍.എ മഹ്മൂദ് ഹാജി, കെ.എം അബ്ദുല്‍റഹിമാന്‍, പി.എസ്. ഹമീദ്, കേശവ പ്രസാദ് നാനിഹിത്തുലു, ശാഫി മുണ്ടങ്കെ, ഹസന്‍ കുദുവ തുടങ്ങിയവര്‍ ആശംസകള്‍ നേരും. പ്രമുഖ ഗായകന്‍ അസീസ് തായിനേരി മാപ്പിളപ്പാട്ട് വിശകലനം നടത്തും. ഗ്രൂപ്പ് അഡ്മിന്‍ അലി മാങ്ങാട് സ്വാഗതവും, ചെയര്‍മാന്‍ ഹസൈനാര്‍ തോട്ടുംഭാഗം

ചടങ്ങില്‍ വെച്ച് അവശത അനുഭവിക്കുന്ന കലാകാരന്‍മാര്‍ക്ക് സഹായ വിതരണം ചെയ്യും. തുടര്‍ന്ന് പ്രമുഖ ഗായകര്‍ അണി നിരക്കുന്ന ഗാനമേളയും അരങ്ങേറും.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.