തിരുവനന്തപുരം:[www.malabarflash.com] മകളുടെ ആത്മഹത്യക്കു കാരണക്കാരായവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു യുവാവ് മൊബൈല്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അനുനയിപ്പിച്ചു താഴെ ഇറക്കി.
ബുധനാഴ്ച രാവിലെ 11 ഓടെയാണു കൊല്ലം സ്വദേശി ഷാജി വഴുതയ്ക്കാട് ശ്രീമൂലം ക്ലബ്ബിന് എതിര്‍വശത്തെ കെട്ടിടത്തിലെ ടവറിനു മുകളില്‍ കയറിയത്.
ചുവട്ടില്‍ ഭാര്യയും ഇദ്ദേഹത്തിന്റെ മൂന്നു മക്കളും കാവലിരുന്നു. കൊല്ലം സോയില്‍ കണ്‍സര്‍വേഷന്‍ ഡയറക്ടര്‍ ഓഫിസിലെ ഡ്രൈവറായിരുന്നു ഇദ്ദേഹം.
നാലു മക്കള്‍ ഉള്ള ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകള്‍ കഴിഞ്ഞ ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. തന്റെ ഓഫിസിലെ ചിലരാണ് ഇതിന് ഉത്തരവാദികളെന്ന് ആരോപിച്ച് ഇയാള്‍ പോലീസിലും ഓഫിസിലും പരാതി നല്‍കിയിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും പരാതിയില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.
ചെങ്കല്‍ചൂളയില്‍ നിന്ന് അഗ്‌നിശമനസേനാംഗങ്ങളും മ്യൂസിയം പോലീസും സ്ഥലത്ത് എത്തി. പരാതിയിലെ ആളുകള്‍ക്കെതിരെ നടപടി എടുത്താല്‍ മാത്രമേ താഴെയിറങ്ങുവെന്ന് ഇയാള്‍ അറിയിച്ചു. തുടര്‍ന്ന്, അഗ്‌നിശമനസേനാംഗങ്ങളും പോലീസും അപകടം തടയാനുള്ള നടപടികള്‍ ഒരുക്കി. 24 മണിക്കൂറിനകം പരാതിയില്‍ പറയുന്ന ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നു പോലീസും മറ്റുള്ളവരും അറിയിച്ചതിനെ തുടര്‍ന്ന് ഒന്നരയോടെ ഇയാള്‍ താഴെയിറങ്ങി. കാഴ്ചക്കാര്‍ കൂടിയത് ഇതു വഴിയുള്ള ഗതാഗതത്തെ ചെറിയതോതില്‍ ബാധിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment