Latest News

26 പാസ്‌പോര്‍ട്ടുകളുമായി തളിപ്പറമ്പ് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു:[www.malabarflash.com] ഇരുപത്തിയാറു പാസ്‌പോര്‍ട്ടുകളുമായി മലയാളി യുവാവ് മംഗളൂരുവില്‍ പിടിയിലായി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പല്ലക്കന്‍ അബ്ദുല്ല(33) ആണ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായത്. അനധികൃതമായി കൈവശം വച്ച പാസ്‌പോര്‍ട്ടുകള്‍ വ്യാജമാണോ എന്നു പരിശോധിച്ചു വരികയാണെന്നു പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച ദുബായിലേക്കു വിമാനം കയറാനെത്തിയ ഇയാള്‍ എമിഗ്രേഷന്‍ പരിശോധനയ്ക്കിടെയാണു പിടിയിലായത്. രണ്ട് അമേരിക്കന്‍ പൗരന്മാരുടെയും 24 ഇന്ത്യന്‍ പൗരന്മാരുടെയും പാസ്‌പോര്‍ട്ടുകളാണു പിടികൂടിയത്. തുടര്‍ന്നു വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അധികൃതര്‍ ഇയാളെ ബജ്‌പെ പോലീസിനു കൈമാറി.

അറക്കല്‍ മന്‍സൂര്‍, മന്‍സൂര്‍ ഷൂജ എന്നിങ്ങനെയാണ് പിടിച്ചെടുത്ത പാസ്‌പോര്‍ട്ടുകളിലെ അമേരിക്കന്‍ പൗരന്മാരുടെ പേരുകള്‍. പിടിച്ചെടുത്ത പാസ്‌പോര്‍ട്ടുകള്‍ വ്യാജമാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ വിശദമായ അന്വേഷണത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. ഇവയെങ്ങനെ ഇയാളുടെ കൈവശമെത്തി തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നു പോലീസ് വ്യക്തമാക്കി.

ദുബായില്‍ ജോലി ചെയ്യുന്ന ഇയാള്‍ അവധിക്കു നാട്ടിലെത്തി തിരികെ പോകാന്‍ മംഗളൂരുവിലെത്തിയപ്പോഴാണു പിടിയിലായത്. 1976ലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിയമം അനുസരിച്ചു പാസ്‌പോര്‍ട്ട് രാജ്യത്തിനു പുറത്തേക്കു തപാലില്‍ അയയ്ക്കാനോ ഉടമ അധികാരപ്പെടുത്താതെ കൈവശം കരുതാനോ പാടില്ല. എന്നാല്‍, ഉടമകളുടെ അധികാരപ്പെടുത്തല്‍ ഇല്ലാതെയാണ് ഇയാള്‍ ഇത്രയും പാസ്‌പോര്‍ട്ടുകള്‍ കൈവശംവച്ചത്.






Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.