രാവണീശ്വരം:[www.malabarflash.com] യുവ കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ മഹേഷ് വാണിയംപാറയുടെ വിവാഹനാളില്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നൽകി കൊണ്ട് അക്ഷര വിരുന്നൊരുക്കി.
പുസ്തകങ്ങള്‍ എന്നും ജീവിതത്തിന്‍റെ വലിയ മുതല്‍ കൂട്ടാണ്. അക്ഷരങ്ങള്‍ അറിവിന്‍റെ വാതിലുകളാവുന്നു. അറിയപ്പെടുന്ന യുവ എഴുത്തുക്കാരൻ കൂടിയായ മഹേഷ് വാണിയംപാറ തന്‍റെ വിവാഹ ദിവസം വാണിയംപാറ ചങ്ങമ്പുഴ കലാകായിക വേദിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാതന്ത്ര്യസമര സേനാനി എം.ഹരിദാസ് സ്മാരക ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ നനൽകി കൊണ്ടാണ് ശ്രദ്ധേയനാവുന്നത്.
ക്യാൻവാസിൽ പതിയേണ്ട ചിത്രങ്ങള്‍ എന്ന പുസ്തകം മഹേഷിന്‍റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഭിരാമ കാവ്യ മഞ്ജരി, കാവ്യാകാശത്തിലെ പറവകൾ എന്നീ പുസ്തകങ്ങളുടെ രചനയിൽ പങ്കാളി കൂടിയാണ് മഹേഷ്. കല്യാണ ദിവസം നടന്ന ചെറിയ ചടങ്ങിൽ വെച്ച് മഹേഷ് വാണിയംപാറ, നവ വധു ദിവ്യ എന്നിവരിൽ നിന്നും പുസ്തകങ്ങള്‍ പി.കുഞ്ഞിക്കൃഷ്ണൻ, രാമകൃഷ്ണൻ വാണിയംപാറ, വിജയന്‍ പച്ചിക്കാരൻ തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment