Latest News

തൃക്കണ്ണാട് അപകടം: നാട്ടുകാര്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു. തീരദേശ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞു

ഉദുമ:[www.malabarflash.com] തൃക്കണ്ണാട് നടന്നു പോവുകയായിരുന്നവരുടെ മേല്‍ കാര്‍ പാഞ്ഞുകയറി പ്ലാസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ, നാട്ടുകാര്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു.ബേക്കലില്‍ തീരദേശ പാതയില്‍ ഗതാഗതം തടഞ്ഞു.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് തൃക്കണ്ണാട് ക്ഷേത്രത്തിനും ബേക്കല്‍ പോലീസ് സ്റ്റേഷനും ഇടയില്‍വെച്ചാണ് അപകടം ഉണ്ടായത്. മത്സ്യഫെഡ് ബോര്‍ഡ് അംഗവും കോണ്‍ഗ്രസ്സ് നേതാവുമായ വി.ആ. വിദ്യാസാഗറിന്റെ കാറാണ് നടന്നു പോവുകയായിരുന്നവരുടെ മേല്‍ പാഞ്ഞു കയറി ബേക്കല്‍ തമ്പ്രാന്‍ വളപ്പിലെ പ്രശാന്ത് (16) മരിച്ചത്.

ഇതേ തുടന്ന് ക്ഷുഭിതരായ ഇരുനോറോളം നാട്ടുകാര്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നത്. ഒരു കൂട്ടം ആളുകള്‍ ബേക്കല്‍ പാലത്തിന് സമീപം റോഡില്‍ തടസ്സമുണ്ടാക്കി വാഹനങ്ങള്‍ തടഞ്ഞു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.